പെഹൽഗാം അക്രമ: പ്രതിഷേധിച്ചും അനുശോചിച്ചും ഫൊക്കാന ഇന്റർനാഷനലിന്റെ നേതൃത്വത്തിൽ മലയാളി സംഘടനകൾ ഇന്ത്യൻ കോൺസുലേറ്റിൽ

MAY 20, 2025, 2:02 PM

ഹ്യൂസ്റ്റൺ: കശ്മീർ പെഹൽഗാമിൽ നടന്ന അതി നിന്ദ്യമായ കൊലപാതകങ്ങളിൽ പ്രതിഷേധിച്ചും മരണപ്പെട്ട നിരപരാധികൾക്കു സ്മരണാഞ്ജലി അർപ്പിച്ചും ഹൂസ്റ്റണിലെ മലയാളി സംഘടനകൾ. ഇന്ത്യൻ കോൺസുലാർ ജനറൽ വിളിച്ചു ചേർത്ത യോഗത്തിൽ  ഫൊക്കാന ഇന്റർനാഷണൽ ഹ്യൂസ്റ്റൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹ്യൂസ്റ്റൺ, ഫ്രണ്ട്‌സ് ഓഫ് പിയർലാന്റ്  മലയാളി അസോസിയേഷൻ, പാസദീനാ മലയാളി അസോസിയേഷൻ എന്നീ സംഘടനകളുടെ പ്രസിഡന്റുമാരും അംഗങ്ങളുമാണ്  മറ്റ് ഇന്ത്യൻ സംഘടനകൾക്കൊപ്പം കഴിഞ്ഞ ദിവസം കോൺസുലേറ്റിൽ ഹാജരായത്. 

ഫൊക്കാന ഇന്റർനാഷണൽ ജനറൽ സെക്രട്ടറി എബ്രഹാം ഈപ്പൻ മലയാളി സംഘടനകൾക്ക് നേതൃത്വം നൽകി. നിരപരാധികളായ വിനോദസഞ്ചാരികളെ ജാതിചോദിച്ചു കൊലപ്പെടുത്തിയ പാകിസ്ഥാൻ തീവ്രവാദികളുടെ കിരാത നടപടിയെ കോൺസുലാർ ജനറൽ അടക്കം പങ്കെടുത്ത നേതാക്കളെല്ലാം അപലപിക്കുകയും പാകിസ്താനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കണമെന്നു ആവശ്യപ്പെടുകയും ചെയ്തു. 

ആദ്യമേ തന്നെ അക്രമത്തിൽ കൊല്ലപ്പെട്ടവരുടെ ചിത്രങ്ങൾക്കുമുമ്പിൽ കോൺസുലാർ ജനറലും സംഘടനാ നേതാക്കളും പുഷ്പാർച്ചന നടത്തി. 

vachakam
vachakam
vachakam

മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹ്യൂസ്റ്റൺ പ്രസിഡണ്ട് ജോസ് കെ ജോൺ, പിർലാൻഡ് മലയാളി അസോസിയേഷൻ പ്രസിഡന്റും ഫൊക്കാന ഇന്റർനാഷനൽ ട്രസ്റ്റീ ബോർഡ് അംഗവുമായ സന്തോഷ് ഐപ്പ്, ഫൊക്കാന ഇന്റർനാഷണൽ റീജിയണൽ വൈസ് പ്രസിഡണ്ട് ജോൺ ബാബു, തോമസ് ചെറുകര(മാഗ് മുൻ പ്രസിഡണ്ട്), റജി കുര്യൻ (ഫൊക്കാന ഇന്റർനാഷനൽ കോർഡിനേറ്റർ), സാം തോമസ് (ഫ്രണ്ട്‌സ്  ഓഫ്  പിയർലാൻഡ്  മലയാളി അസോസിയേഷൻ), ജോഷി വർഗീസ് (പാസഡീന മലയാളി അസോസിയേഷൻ) എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.

അനിൽ ആറന്മുള

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam