തിരുവനന്തപുരത്തെ ബ്രഹ്‌മോസ് സെന്‍റർ പൂട്ടില്ല 

JULY 2, 2025, 7:06 AM

ന്യൂഡൽഹി: തിരുവനന്തപുരത്തെ ബ്രഹ്‌മോസ് സെന്റർ ഡി ആർഡിഒ ഏറ്റെടുക്കുമെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ അറിയിച്ചു. 

ഇക്കാര്യത്തിലുള്ള ഉറപ്പ് കേന്ദ്രസർക്കാരിൽ നിന്ന് ലഭിച്ചതായും സെന്റർ പൂട്ടുമെന്ന പ്രചാരണം തെറ്റാണെന്നും രാജീവ് ചന്ദ്രശേഖർ ദൽഹിയിൽ മാധ്യമ പ്രവർത്തകരെ അറിയിച്ചു.

തിരുവനന്തപുരത്തുള്ള ബ്രഹ്മോസ് സെന്റർ ( ബി എ ടി എൽ) കേന്ദ്രസർക്കാരിന്റെയും റഷ്യൻ സർക്കാരിന്റേയും സംയുക്ത സംരംഭമാണ്. അത് ഡി ആർ ഡി ഒ യുടെ നേരിട്ടുള്ള കീഴിലേക്ക് മാറും. നിലവിൽ അവിടുള്ള ജീവനക്കാർ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റേയും ഡിആർഡിഒയുടേയും ജീവനക്കാരായി മാറും.

vachakam
vachakam
vachakam

നരേന്ദ്രമോദി സർക്കാരിന്റെ ആത്മനിർഭര ഭാരതം എന്ന ലക്ഷ്യത്തിന് വലിയ മുതൽക്കൂട്ടാണ് ബ്രഹ്മോസ് എയറോസ്പേസ് തിരുവനന്തപുരം. ഡിആർഡിഒയ്ക്ക് കീഴിലേക്ക് വരുന്നതോടെ ബ്രഹ്മോസ് സെന്റർ അതിന്റെ മുഴുവൻ ശേഷിയും കൈവരിക്കും. രാജ്യത്തിന്റെ തന്ത്രപ്രധാന താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന സുപ്രധാന കേന്ദ്രമായി തിരുവനന്തപുരം സെന്റർ മാറും.

സെന്ററിലെ ജീവനക്കാരുടെ തൊഴിൽ നഷ്ടപ്പെടും എന്നതൊക്കെ തെറ്റിദ്ധാരണാജനകമായ വാർത്തകളാണ്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വെറുതെ വിവാദുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

സെന്റർ പൂടുകയാണെന്ന് ഐ എൻ ടി യു സി, എഐടിയുസി യൂണിയനുകളാണ് മാധ്യമങ്ങൾക്ക് വാർത്ത നൽകിയത്.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam