തമിഴ്‌നാട് മുൻ ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈക്കെതിരെ ക്രിമിനൽ കേസ്

JULY 2, 2025, 3:11 AM

ചെന്നൈ: സാമുദായിക ശത്രുത വളര്‍ത്തുന്ന പരാമര്‍ശങ്ങളുടെ പേരില്‍ തമിഴ്‌നാട് ബിജെപി മുന്‍ അധ്യക്ഷന്‍ കെ അണ്ണാമലൈക്കും ഹിന്ദു മുന്നണി നേതാക്കള്‍ക്കുമെതിരെ ക്രിമിനല്‍ കേസ്. 

ജൂണ്‍ 22-ന് നടന്ന മുരുകന്‍ ഭക്തജന സമ്മേളനത്തില്‍ നിരവധി നേതാക്കള്‍ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയെന്നും വിവിധ സമുദായങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്നുമായിരുന്നു പരാതി. 

 വഞ്ചിനാഥന്‍ എന്ന അഭിഭാഷകന്റെ പരാതിയിലാണ് നടപടി.

vachakam
vachakam
vachakam

അണ്ണാമലൈ, ഹിന്ദു മുന്നണി സംസ്ഥാന നേതാവ് കടേശ്വര സുബ്രമണ്യം, മുന്നണി ഭാരവാഹി സെല്‍വകുമാര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തത്.

തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രനും ആന്ധ്ര പ്രദേശ് ഉപമുഖ്യമന്ത്രി പവന്‍ കല്യാണുമുള്‍പ്പെടെ പങ്കെടുത്ത പരിപാടിയിലെ പ്രസംഗങ്ങള്‍ വര്‍ഗീയ വിദ്വേഷം ജനിപ്പിക്കുന്നതായിരുന്നെന്നും പരാതിയില്‍ പറയുന്നു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam