തിരുവനന്തപുരം: മയക്കുമരുന്ന് പോലുള്ള വിപത്തുകളിൽ നിന്നും കുട്ടികളെ രക്ഷിക്കാൻ സർക്കാർ നടത്തുന്ന പടയോട്ടത്തിൽ പങ്കാളികളാകാൻ സന്നദ്ധ സംഘടനകളും പ്രതിജ്ഞാബദ്ധമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരം ലയൺസ് ക്ലബ് 318 എ ഡിസ്ട്രിക്റ്റ് നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ജില്ലാതല ഉദ്ഘാടനം പേയാട് കണ്ണശ മിഷൻ ഹൈസ്കൂളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൈബർ ലോകത്തെ കുറ്റകൃത്യങ്ങളെ പറ്റി കുട്ടികളെ ബോധവൽക്കരിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു, സാമൂഹിക പരിഷ്കരണത്തിനും സഹജീവികളുടെ കരുതലിനുമായി ലയൺസ് ക്ലബ് നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ലയൺസ് ക്ലബ് നടപ്പാക്കുന്ന സെബർ സുരക്ഷ, ഇ മാലിന്യ സംസ്കരണവും പരിസ്ഥിതി പുനഃസ്ഥാപനവും, സ്വയം പ്രതിരോധം, ഭക്ഷണക്രമവും പോഷകാഹാരങ്ങളും തുടങ്ങിയ പദ്ധതികളുടെ ഉദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത്. പെഗാസിസ് ക്ലബ്ബിന്റെയും റീജിയൺ 18 സോൺ എ യുടെയും നേതൃത്വത്തിൽ പേയാട് കണ്ണശ്ശ മിഷൻ സ്കൂളിലായിരുന്നു ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചത്. കുട്ടികൾക്കിടയിലുള്ള മൊബൈലിന്റെ അമിത ഉപയോഗത്തിന്റെ ദൂഷ്യ വശങ്ങളും അതിൽ ഒളിഞ്ഞിരിക്കുന്ന അപകടകരമായ കുറ്റകൃത്യങ്ങളെ കുറിച്ചുള്ള ബോധവത്കരണം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അതിനായി ലയൺസ് ഇൻർനാഷണൽ പോലുള്ള സാമൂഹ്യ സംഘടനകൾനടത്തുന്ന സ്തുത്യർഹമായ ഇടപെടലുകൾ തുടരേണ്ടതാണന്നും വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.
കണ്ണശ്ശ മിഷൻ സ്കൂൾ മാനേജർ ആനന്ദ്കണ്ണശ്ശ സ്വാഗതം പറഞ്ഞ ചടങ്ങിൽ ലയൺ സുമൻ ചന്ദ്ര അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്റ്റ് ഗവർണർ ലയൺ ജെയിൻ സി ജോബ്, ഫസ്റ്റ് വൈസ് ഡിസ്ട്രിക്റ്റ് ഗവർണർ എഞ്ചിനീയർ അനിൽകുമാർ, സെക്കൻഡ് വൈസ് ഡിസ്ട്രിക്റ്റ് ഗവർണർ ആർ വി ബിജു എന്നിവർ പങ്കെടുത്തു.
റിട്ടേർഡ് ഐപിഎസ് ഓഫീസർ ഗോപിനാഥ് സൈബർ സുരക്ഷയെ പറ്റിയുള്ള ക്ലാസ് നയിച്ചു. ഡോക്ടർ അനിതാ മോഹൻ ഡയറ്റ് ന്യൂട്രീഷനെ പറ്റിയുള്ള ക്ലാസെടുത്തു. വിവിധ പ്രൊജക്റ്റുകളുടെ ഡിസ്ട്രിക്റ്റ് സെക്രട്ടറിമാരായ അജിത് ജി നായർ, അഡ്വ.ഗോപിനാഥ് ഐപിഎസ്, ഡോ. അനിത മോഹൻ, ലയൺ സനിൽ കുമാർ, ലയൺ ആരിഫ് , കണ്ണശ്ശ സ്കൂൾ ഹെഡ്മിസ്ട്രെസ് റിൻസി സെബാസ്റ്റ്യൻ. സ്കൂൾ പിടിഎ പ്രസിഡന്റ് അനൂപ് എന്നിവർ പങ്കെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്