പോക്സോ കേസ്  പ്രതിയെ അറസ്റ്റ് ചെയ്യാത്ത പൊലീസുകാർക്ക് സസ്പെൻഷൻ

OCTOBER 27, 2026, 7:39 PM

കോഴിക്കോട്: പയ്യോളി പോക്സോ കേസിൽ പോലീസുകാർക്കെതിരെ നടപടി.  പ്രതി അബ്ദുൽ റഫീഖിനെ അറസ്റ്റ് ചെയ്യാത്തതിലും പ്രതിക്ക് ജാമ്യം ലഭിച്ചതിലും പോലീസിന് വീഴ്ച ഉണ്ടായെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. 

സി ഐ ബാബുമോൻ, സി പി ഒ അബ്ദുൾ ഹമീദ് എന്നിവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.  പത്തു മാസം മുമ്പ് സ്കൂളിൽ നടന്ന കൗൺസിലിങിനിടെയാണ് 13 കാരി താൻ നേരിട്ട പീഡനത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. മാതാവിൻറെ സുഹൃത്തിൽ നിന്നാണ് കുട്ടിക്ക് ലൈംഗിക പീഡനം നേരിടേണ്ടി വന്നത്. ഇക്കഴിഞ്ഞ ജനുവരിയിൽ വടകര സ്വദേശി റഫീഖ്, കുട്ടിയുടെ മാതാവ് എന്നിവരെ പ്രതിചേർത്ത് പയ്യോളി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. എന്നാൽ പൊലീസ് പിടികൂടും മുമ്പ് പ്രതി റഫീഖ് വിദേശത്തേക്ക് കടന്നു. കുട്ടിയുടെ മാതാവിനെ അറസ്റ്റ് ചെയ്ത പൊലീസ് റഫീഖിനായി ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കി.

ഇതിനിടെ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത് അറിഞ്ഞ പ്രതി, കഴിഞ്ഞ മാസം അവസാനം നാട്ടിലെത്തി ജാമ്യമെടുക്കുകയായിരുന്നു. ഈ നടപടി നാട്ടുകാരെ പ്രകോപിപ്പിച്ചിരുന്നു. പിന്നാലെ വലിയ രീതിയിലുള്ള പ്രതിഷേധവും പയ്യോളിയിലുണ്ടായി.

vachakam
vachakam
vachakam

ഈ വിഷയത്തിൽ പാറക്കൽ അബ്ദുല്ല എംഎൽഎയും നടപടി ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിയെ സമീപിച്ചിരുന്നു. പത്തുമാസം മുമ്പാണ് അബ്ദുൽ റഫീഖിനെതിരെ പോക്‌സോ കേസെടുത്ത് പയ്യോളി പോലീസ് അന്വേഷണം ആരംഭിച്ചത്. കുട്ടിയുടെ അമ്മയുടെ സുഹൃത്തായ ഇയാൾ പെൺകുട്ടിയെ വീട്ടിൽവെച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഭീഷണിപ്പെടുത്തിയും മർദ്ദിച്ചും രണ്ടുവർഷത്തോളം കുട്ടിയെ പീഡനത്തിനിരയാക്കി എന്നാണ് കേസ്. റഫീഖിന് മുൻകൂർ ജാമ്യം ലഭിച്ചതിൽ പെൺകുട്ടിയുടെ കുടുംബവും നാട്ടുകാരും പ്രതിയുടെ വീടിന് മുന്നിലും പയ്യോളി പോലീസ് സ്റ്റേഷനിലും പ്രതിഷേധിച്ചിരുന്നു

 കഴിഞ്ഞ ദിവസവും ഈ സംഭവത്തിൽ നാട്ടുകാർ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.  പ്രതിയുടെ മകന്റെ വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങു നടക്കുന്ന ദിവസമായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam