ഓക്ക്‌ലഹോമ സിറ്റി: ക്ലൗഡ് അധിഷ്ഠിത ഹ്യൂമൻ കാപ്പിറ്റൽ മാനേജ്‌മെന്റ് സോഫ്റ്റ്‌വെയർ ദാതാക്കളായ പേകോം (Paycom) കമ്പനിയിൽ 500ൽ അധികം ജീവനക്കാരെ പിരിച്ചുവിട്ടു. ഓട്ടോമേഷനിലേക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യകളിലേക്കും മാറുന്നതിന്റെ ഭാഗമായാണ് നടപടി.
പുതിയ ഓട്ടോമേഷൻ, എഐ സാങ്കേതികവിദ്യകൾ കാര്യക്ഷമത വർദ്ധിപ്പിച്ചതിനെ തുടർന്നുള്ള തൊഴിൽ ശക്തിയുടെ പുനഃസംഘടനയാണിത്.
ബാക്ക്ഓഫീസ് റോളുകളിൽ മാത്രമാണ് ഇത് ബാധകമാവുകയെന്നും, ഉപഭോക്താക്കളുമായി നേരിട്ട് ബന്ധമുള്ള (client-facing) ജോലികളിൽ ജീവനക്കാരെ നിലനിർത്തുമെന്നും കമ്പനി അറിയിച്ചു.
നിലവിൽ സെയിൽസ്, സോഫ്റ്റ്‌വെയർ, ഇംപ്ലിമെന്റേഷൻ, സർവീസ് റോളുകളിലേക്ക് നിയമനം തുടരുന്നുണ്ടെന്ന് പേകോം വ്യക്തമാക്കി. പിരിച്ചുവിട്ട ജീവനക്കാർക്ക് സേവനവേതന പാക്കേജുകൾ (severance packages), ജോലി കണ്ടെത്താൻ സഹായിക്കുന്ന സേവനങ്ങൾ, കമ്പനിക്കുള്ളിലെ മറ്റ് അവസരങ്ങൾ എന്നിവ ഉൾപ്പെടെയുള്ള സഹായങ്ങൾ നൽകുമെന്നും പേകോം അറിയിച്ചു.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്