സിപിഐഎം നേതാക്കളുടെ വീടുകളിലേക്ക് ബോംബെറിയും: കൊലവിളിയുമായി ബിജെപി നേതാവ്

OCTOBER 2, 2025, 8:50 PM

കണ്ണൂർ: കണ്ണൂരിൽ ബിജെപി നേതാവിന്റെ ഭീഷണി പ്രസംഗം. സിപിഐഎം നേതാക്കളുടെ വീടുകളിലേക്ക് ബോംബ് എറിയുമെന്നാണ് ബിജെപി കണ്ണൂർ നോർത്ത് ജില്ലാ സെക്രട്ടറി അർജുൻ മാവിലക്കണ്ടിയുടെ ഭീഷണി പ്രസംഗം.  

കണ്ണൂർ ചെറുകുന്നിൽ ബിജെപി പ്രവർത്തകന്റെ വീടിന് നേരെ ഇന്നലെ ബോംബേറുണ്ടായിരുന്നു. സംഭവത്തിൽ സിപിഐഎം പ്രവർത്തകനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. ഇതിന് പിന്നാലെയാണ് ബിജെപി നേതാവിൻറെ ഭീഷണി. 

'എല്ലാ ഉദ്യോഗസ്ഥന്മാരോടും പറയുന്നു. ശക്തമായി തന്നെ തിരിച്ചടിക്കും. പൊലീസ് ഉദ്യോഗസ്ഥന്മാർക്കോ സിപിഐഎമ്മുകാർക്കോ സംശയം വേണ്ട. നിങ്ങൾ തുടങ്ങിവെച്ച യുദ്ധം അവസാനിപ്പിക്കുക ഞങ്ങൾ തന്നെയായിരിക്കും. ഇവിടെയുള്ള ലോക്കൽ സെക്രട്ടറി, ബ്രാഞ്ച് സെക്രട്ടറി, ഏരിയാ സെക്രട്ടറി എല്ലാവരുടെയും വീടുകൾ ഞങ്ങൾക്കറിയാം.

vachakam
vachakam
vachakam

ഓരോരുത്തരുടേയും വീടുകളിലേക്ക് ബോംബെറിയാൻ ഞങ്ങൾക്ക് സാധിക്കും. നിങ്ങളുടെ മക്കൾ എവിടെ പഠിക്കുന്നോ, എവിടെയെല്ലാം പോകുന്നോ ഇതൊക്കെ ഞങ്ങൾക്കറിയാം. ക്ഷമ പരീക്ഷിച്ച് മുന്നോട്ടുപോകാനാണ് നിങ്ങൾ ഉദ്ദേശിക്കുന്നതെങ്കിൽ നിങ്ങളുടെ കണ്ണിൽ നിന്നല്ല, നെഞ്ചിൽ നിന്നും കണ്ണീർ വരുത്താൻ സാധിക്കും.

അത് ചെയ്യുക തന്നെ ചെയ്യും. പ്രദേശം സമാധാനത്തോടെ പോകാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ചെയ്യേണ്ടത് ഉദ്യോഗസ്ഥർ ചെയ്യുക. ഇല്ലെങ്കിൽ ഞങ്ങൾ നിയമം കയ്യിലെടുക്കും', എന്നായിരുന്നു അർജുന്റെ പ്രസംഗം.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam