അയ്യപ്പപൂജയോടെ പ്രവർത്തനാരംഭം കുറിക്കുന്ന കെ.എച്ച്.എൻ.എ. നവ നേതൃത്വം

OCTOBER 2, 2025, 9:52 PM

കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയുടെ ഭരണരംഗത്തു തലമുറ മാറ്റത്തിന്റെ ശുഭ സൂചന കുറിച്ച  ഉണ്ണികൃഷ്ണൻ, സിനു നായർ, അശോക് മേനോൻ, സഞ്ജീവ് കുമാർ, ശ്രീകുമാർ ഹരിലാൽ, അപ്പുകുട്ടൻ പിള്ള, വനജ നായർ, ഡോ. സുധിർ പ്രയാഗ എന്നിവരുടെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതിയുടെ ഒക്ടോബർ 4 നു നടക്കുന്ന ഔപചാരികമായ അധികാരമേറ്റെടുക്കലിന്റെ പ്രാരംഭമായി ഒക്ടോബർ 3 വെള്ളിയാഴ്ച്ച വൈകുന്നേരം ടാമ്പാ അയ്യപ്പ ക്ഷേത്രത്തിൽ പ്രത്യേക പൂജയും വഴിപാടുകളും നടത്തുന്നു.

വടക്കെ അമേരിക്കയിലെ ആബാലവൃദ്ധം ഹിന്ദു വിശ്വാസികളെ ഏകീകരിച്ചും ഇതര മത വിഭാഗങ്ങളിൽ സമദർശനത്തിന്റെ സന്ദേശമെത്തിച്ചും സംഘടനയെ ഒരു മികച്ച ഹൈന്ദവ സാംസ്‌കാരിക വേദിയാക്കാനുള്ള നീക്കത്തിൽ യാതൊരു വിഘ്‌നങ്ങളും ഉണ്ടാകാതിരിക്കാൻ ഭഗവാൻ വിഗ്‌നേശ്വരനെ പ്രീതിപ്പെടുത്തിയും സാമവേദ പൊരുളായ ശാസ്താവിനെ വണങ്ങിയും പുതിയ നേതൃത്വം മാതൃകയാകുകയാണ്.


vachakam
vachakam
vachakam

കലിയുഗവരദനായ അയ്യപ്പന്റെ ശരണം വിളികളും ഐകമത്യ സൂത്രത്തിന്റെ മന്ത്രധ്വനികളും
സമന്വയിക്കുന്ന ക്ഷേത്രാങ്കണത്തിൽ കെ.എച്ച്.എൻ.എ. ഡയറക്ടർ, ട്രസ്റ്റി ബോർഡ് അംഗങ്ങൾ, മുൻ ഭാരവാഹികൾ, പ്രാദേശിക ഹിന്ദു സംഘടന നേതാക്കൾ അനുഭാവികൾ എന്നിവർ പങ്കെടുക്കുമെന്ന് നിയുക്ത പ്രസിഡന്റ് ഉണ്ണികൃഷ്ണൻ അറിയിക്കുന്നു.

സുരേന്ദ്രൻ നായർ, കെ.എച്ച്.എൻ.എ. മീഡിയ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam