ഉണ്ണികൃഷ്ണൻ പോറ്റി സ്വയം കുഴിച്ച കുഴിയിൽ വീണു: പി എസ് പ്രശാന്ത്

OCTOBER 2, 2025, 10:59 PM

തിരുവനന്തപുരം : സ്വർണ്ണപ്പാളി തട്ടിപ്പിൽ  സമഗ്ര അന്വേഷണം വേണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പി എസ് പ്രശാന്ത്. 1999 മുതലുള്ള കാര്യങ്ങൾ അന്വേഷിക്കട്ടെ. ദേവസ്വം വിജിലൻസിൻറെ  അന്വേഷണത്തിൽ തന്നെ സത്യം തെളിയുമെന്നും അദ്ദേഹം വ്യക്തമാക്കി. 

അവധി കഴിഞ്ഞ് ഹൈക്കോടതി തുറക്കുന്ന ദിവസം തന്നെ ഇക്കാര്യം കോടതിയിൽ ആവശ്യപ്പെടും. വേണ്ട നടപടികൾ സ്വീകരിക്കാൻ സ്റ്റാൻഡിങ് കോൺസിലിനെ ചുമതലപ്പെടുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. 

ഉണ്ണികൃഷ്ണൻ പോറ്റി സ്വയം കുഴിച്ച കുഴിയിൽ വീണു. ഉണ്ണികൃഷ്ണൻ പോറ്റി യുടെ കൂടുതൽ തട്ടിപ്പിൻറെ  കാര്യങ്ങൾ പുറത്തുവരുന്നുണ്ട്. 

vachakam
vachakam
vachakam

തുടക്കം മുതൽ തന്നെ ഈ ബോർഡ് ഉണ്ണികൃഷ്ണൻ പോറ്റിയെ മാറ്റി നിർത്തിയിരുന്നു. സ്മാർട്ട് ക്രിയേഷൻസ് നല്ല സ്ഥാപനം തന്നെയാണ്  പണ്ടുണ്ടായിരുന്ന അവതാരങ്ങളിൽ പത്തിലൊന്നു പോലും ഇപ്പോൾ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam