ശബരിമലയിലേക്കുള്ളതെന്ന് പറഞ്ഞ്   കവാടം നിർമ്മിച്ചു; ഉണ്ണികൃഷ്ണൻ പോറ്റി നടത്തിയ തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

OCTOBER 2, 2025, 11:14 PM

 തിരുവനന്തപുരം:  ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയുടെ പേരിൽ നടത്തിയ തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. 

  ഉണ്ണികൃഷ്ണൻ പോറ്റി  ശബരിമലയിലെ ശ്രീകോവിലിന്റെ കവാടത്തിന് സാമ്യമുള്ള സ്വർണ വാതിൽ നിർമിച്ചതിന്റെ തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. 

 ആന്ധ്രാപ്രദേശിൽ നിന്നുള്ള ധനികനായ വ്യവസായിയും അയ്യപ്പഭക്തനുമായ ആളിൽ നിന്ന് പണം വാങ്ങിയ ശേഷമാണ് വാതിൽ നിർമിച്ചിരിക്കുന്നത്. 2019 ഏപ്രിൽ-ജൂലൈ മാസങ്ങൾക്ക് ഇടയിലായിരുന്നു വാതിന്റെ നിർമാണം എന്നാണ് ലഭിക്കുന്ന വിവരം. ശബരിമലയിൽ സമർപ്പിക്കാൻ എന്ന് വ്യവസായിയെ വിശ്വസിപ്പിച്ച ശേഷം വാതിൽ നിർമിക്കുകയായിരുന്നു. ആന്ധ്രയിൽ തന്നെയായിരുന്നു വാതിലിന്റെ നിർമാണം. ഇത് പിന്നീട് ചെന്നൈയിൽ എത്തിച്ച ശേഷമാണ് സ്വർണം പൂശിയത്. തുടർന്ന് ചെന്നൈയിൽ തന്നെ വലിയ ചടങ്ങുകൾ നടന്നു. 

vachakam
vachakam
vachakam

നിർമാണത്തിന് ശേഷം ചെന്നൈയിൽവെച്ച്  നടന്ന പൂജയിൽ നടൻ ജയറാമും ഗായകൻ വീരമണിയും   പങ്കെടുത്തിരുന്നു.

  ശബരിമലയിലേക്കുള്ള നടവാതിലിൽ തൊട്ടു തൊഴാനുള്ള ഭാഗ്യം തനിക്ക് ലഭിച്ചതായി ജയറാം ഒരു വീഡിയോയിൽ പറയുന്നുണ്ട്. ഈ വാതിൽ ശബരിമലയിൽ എത്തിയോ എന്നതിൽ വ്യക്തതയില്ല. ഇക്കാര്യത്തിൽ ദേവസ്വം ബോർഡിന്റെ അടക്കം പ്രതികരണം വരേണ്ടതുണ്ട്. 


vachakam
vachakam
vachakam

  


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam