മോസ്‌കോ: യുക്തിബോധവും വിവേകവുമുള്ള നേതാവാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് റഷ്യന്‍ പ്രസിഡന്റ് വാളിദിമിര്‍ പുടിന്‍.
ഇന്ത്യയുടെ ദേശീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന യുക്തിബോധവും വിവേകവുമുള്ള നേതാവാണ് മോദിയെന്നും ഇന്ത്യന്‍ ജനതയെ അപമാനിക്കുന്ന തരത്തിലുള്ള നടപടികള്‍ അദ്ദേഹം സ്വീകരിക്കില്ലെന്ന് തനിക്കറിയാമെന്നും പുടിന്‍ പറഞ്ഞു.
റഷ്യയിലെ സോചിയുടെ സാച്ചിലെ അന്താരാഷ്ട്ര വാൽഡായ് ചർച്ചാ ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ ഉൾപ്പെടെ 140 രാജ്യങ്ങളിൽ നിന്ന് സുരക്ഷ- ഭൂമിശാസ്ത്ര വിദഗ്ധർ പങ്കെടുത്ത യോഗമായിരുന്നു ഇന്റർനാഷണൽ വാൽഡായ് ചർച്ചാ ഫോറം.
ഇരു രാജ്യങ്ങളും തമ്മിലുള്ള ദീര്‍ഘകാല ബന്ധം എടുത്തുപറഞ്ഞ അദ്ദേഹം മോസ്‌കോയ്ക്കും ന്യൂഡല്‍ഹിക്കും ഇടയില്‍ ഒരിക്കലും പ്രശ്‌നങ്ങളുണ്ടായിട്ടില്ല എന്നും പറഞ്ഞു.
റഷ്യയ്ക്കും ഇന്ത്യയ്ക്കും സാമ്പത്തിക സഹകരണത്തിന് വലിയ സാധ്യതകളുണ്ടെന്നും എന്നാല്‍ അവസരങ്ങള്‍ പൂര്‍ണമായും പ്രയോജനപ്പെടുത്തുന്നതില്‍ ചില പ്രശ്‌നങ്ങളുണ്ടെന്നും പുടിന്‍ ചൂണ്ടിക്കാട്ടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്