കോട്ടയം: എന്‍എസ്എസിന് കമ്മ്യൂണിസ്റ്റുകള്‍ നിഷിദ്ധമല്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍.
നല്ലതിനെ എന്‍എസ്എസ് അംഗീകരിക്കും. തന്റെ മാറില്‍ നൃത്തമാടുന്നതുപോലെ കേരളത്തിലെ നായന്മാരുടെ മാറത്ത് നൃത്തമാടാമെന്ന് ആരും വ്യാമോഹിക്കേണ്ടന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു.
അയ്യപ്പ സംഗമത്തിനെ പിന്തുണച്ചതിനെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമം നടന്നു. രാഷ്ട്രീയമായി സമദൂരത്തിലാണെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു. എന്‍എസ്എസിന്റെ വിജയദശമി സമ്മേളനത്തിലായിരുന്നു ജി സുകുമാരന്‍ നായരുടെ പ്രതികരണം.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അംഗീകാരം എന്‍എസ്എസിന് ആവശ്യമില്ല. അടിത്തറയുള്ള സംഘടന മന്നത്ത് പത്മനാഭന്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്