ആലപ്പുഴ : മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സക്ക് എത്തിയ വീട്ടമ്മയുടെ കാൽവിരലുകൾ സമ്മതമില്ലാതെ മുറിച്ചുമാറ്റിയതായി പരാതി. കുത്തിയതോട് കിഴക്കേ മുഖപ്പിൽ സീനത്തിന്റെ (58) വിരലുകളാണ് മുറിച്ച് മാറ്റിയത്.
കാലിൽ ആണി കയറിയതിനെ തുടർന്നാണു സെപ്റ്റംബർ 29ന് സീനത്ത് മെഡിക്കൽ കോളജിൽ അഡ്മിറ്റായത്.30 ന് ഡ്രസ്സു ചെയ്യാനെന്നു പറഞ്ഞ് കൊണ്ടുപോയാണ് തള്ളവിരലിനോടു ചേർന്നുള്ള രണ്ടു വിരലുകൾ മുറിച്ചുമാറ്റിയതെന്നു ബന്ധുക്കൾ പറഞ്ഞു.രോഗിയോടോ കൂട്ടിരുപ്പുകാരോടോ ഒന്നും അറിയിക്കാതെയാണു വിരലുകൾ മുറിച്ചതെന്നും ഇവർ പറയുന്നു.
ബന്ധുക്കൾ സൂപ്രണ്ടിനും ഡിഎംഒയ്ക്കും പരാതി നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്