1,200 പൗണ്ട് ഭാരമുള്ള 'ചങ്ക്' അലാസ്‌കയിലെ പ്രശസ്തമായ 'ഫാറ്റ് ബിയർ വീക്ക്' മത്സരം വിജയിച്ചു

OCTOBER 2, 2025, 1:06 AM

അങ്കോറേജ് (അലാസ്‌ക): ഒടിഞ്ഞ താടിയെല്ലുള്ള 'ചങ്ക് ' എന്ന ഭീമാകാരനായ ബ്രൗൺ കരടിക്ക് അലാസ്‌കയിലെ കാറ്റ്മായി ദേശീയോദ്യാനത്തിൽ നടന്ന പ്രശസ്തമായ 'ഫാറ്റ് ബിയർ വീക്ക്' (Fat Bear Week) മത്സരത്തിൽ വിജയം. ഏകദേശം 1,200 പൗണ്ട് (ഏകദേശം 544 കിലോഗ്രാം) ഭാരമുള്ള ഈ കരടി, കഴിഞ്ഞ മൂന്ന് വർഷവും നേരിയ വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്തായിരുന്നു.

കാറ്റ്മായി ദേശീയോദ്യാനത്തിലെ 12 കരടികളെ ഉൾപ്പെടുത്തി ഓൺലൈനിൽ നടക്കുന്ന ഈ മത്സരം, പൊതുജനങ്ങൾക്ക് വെബ്ക്യാമിലൂടെ കരടികളെ പിന്തുടരാനും വോട്ട് രേഖപ്പെടുത്താനും അവസരം നൽകുന്നു. കരടി 32 എന്ന് ഔദ്യോഗികമായി അറിയപ്പെടുന്ന ചങ്ക്, ഫൈനലിൽ കരടി 856നെ പരാജയപ്പെടുത്തിയാണ് കിരീടം നേടിയത്.

'ഒടിഞ്ഞ താടിയെല്ലുണ്ടായിട്ടും, ബ്രൂക്ക്‌സ് നദിയിലെ ഏറ്റവും വലുതും കരുത്തനുമായ കരടികളിൽ ഒരാളായി അവൻ നിലനിൽക്കുന്നു,' explore.orgലെ പ്രകൃതിശാസ്ത്രജ്ഞനായ മൈക്ക് ഫിറ്റ്‌സ് പറഞ്ഞു.

vachakam
vachakam
vachakam

മറ്റൊരു കരടിയുമായുള്ള പോരാട്ടത്തിലായിരിക്കാം ചങ്കിന് പരിക്കേറ്റതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam