പാലക്കാട് : രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 48,49,000 രൂപയുമായി രണ്ട് പേർ പിടിയിൽ.തമിഴ്നാട് ട്രിച്ചി സ്വദേശികളായ ധനഞ്ജയ് (30), പ്രസാദ് (31) എന്നിവരിൽ നിന്നാണ് പണം പിടിച്ചത്.
മുണ്ടൂർ ബസ് സ്റ്റാൻഡിന് സമീപത്തു വച്ചാണ് പണം പിടിച്ചത്. ബൈക്കിൽ കോയമ്പത്തൂരിൽ നിന്ന് വരികയായിരുന്നു യുവാക്കൾ.ധരിച്ച വസ്ത്രത്തിനുള്ളിലും സോക്സിനുള്ളിലും ഒളിപ്പിച്ച നിലയിലായിരുന്നു പണം. കൈവശമുണ്ടായിരുന്ന ബാഗിലും പണമുണ്ടായിരുന്നു. പണം എവിടെ നിന്നാണെന്നും എങ്ങോട്ട് കൊണ്ടുപോവുകയായിരുന്നുവെന്നും വ്യക്തമല്ല.
പിടിച്ചെടുത്ത പണം കോങ്ങാട് പൊലീസ് കോടതിയിൽ ഹാജരാക്കും. മതിയായ രേഖകൾ ഹാജരാക്കിയാൽ കോടതിയിൽ നിന്ന് പണം തിരികെ വാങ്ങാമെന്ന് പൊലീസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്