പാസഡീന മലയാളി അസോസിയേഷൻ പിക്‌നിക് വർണാഭമായി; പുതിയ വർഷത്തിൽ  ശക്തമായ നേതൃത്വം

MAY 14, 2026, 11:30 PM

ഹൂസ്റ്റൺ: കഴിഞ്ഞ 36 വർഷങ്ങളായി ഹൂസ്റ്റൺ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന, പാസഡീന മലയാളി അസോസിയേഷന്റെ (പിഎംഎ) ഈ വർഷത്തെ പിക്‌നിക്കും പുതിയ പ്രവർത്തന വർഷത്തേയ്ക്കുള്ള ഭാരവിഹീകളുടെ തിരഞ്ഞടുപ്പും ഉൽസവാന്തരീക്ഷത്തിൽ നടന്നു.

സംഘടനയിലെ നൂറിലധികം അംഗങ്ങൾ പങ്കെടുത്ത പിക്‌നിക്കിലെ 'ബിങ്കോ ഗെയിം' ഏവരിലും ആവേശമുണ്ടാക്കി.

ബേ ഏരിയ പാർക്കിൽ കലാ കായിക മത്സരങ്ങളോടെ രാവിലെ 9 മണി മുതൽ ഉച്ചക്ക് 2 മണി വരെയായിരുന്നു പിക്‌നിക്കും അതിനോടനുബന്ധിച്ചു നടന്ന തിരഞ്ഞെടുപ്പും.

vachakam
vachakam
vachakam


റിച്ചാർഡ്‌സ് സ്‌കറിയ ജേക്കബ് ആണ് പുതിയ പ്രസിഡന്റ്. ഈശോ എബ്രഹാം വൈസ് പ്രസിഡന്റായും ജോമോൻ ജേക്കബ് സെക്രട്ടറിയായും ജോൺ ജോസഫ് കൂടത്തിനാൽ ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.

ജേക്കബ് ഫിലിപ്പ്, ബിജോ ചാക്കോ, ജോസഫ് കണയത്ത്, ജോമി ജോൺ, ആന്റണി റെസ്റ്റം, റോബിൻ ഫെറി, സ്‌കറിയ ബിജോയ്, ജോസ് ലൂക്കോസ് എന്നിവരാണ് എക്‌സിക്യുട്ടിവ് കമ്മറ്റി മെംബേഴ്‌സ്.
ഓഡിറ്റർപോൾ യോഹന്നാൻ, സ്‌പോർട്‌സ് ബ്രൂണോ കോറെയാ.

vachakam
vachakam
vachakam

അസോസിയേഷന്റെ മുതിർന്ന അംഗങ്ങൾ പാചകം ചെയ്ത സ്വാദിഷ്ടമായ ബാർ ബി ക്യു ഭക്ഷിച്ച് പിക്‌നിക് സമാപിച്ചു.

ജീമോൻ റാന്നി

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam