പാരിപ്പള്ളി ∙ പാചകവാതകം നിറച്ച ബുള്ളറ്റ് ടാങ്കറുകൾ പാർക്ക് ചെയ്തിരുന്ന പാരിപ്പള്ളി ഐഒസി ബോട്‌ലിങ് പ്ലാന്റിലെ അതീവ സുരക്ഷാ മേഖലയിലേക്ക് കാർ ഇടിച്ചു കയറ്റി യുവാക്കൾ.
വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് അതീവസുരക്ഷ മേഖലയിൽ കാർ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ടാങ്കറുകളിൽ കാർ ഇടിച്ചെങ്കിലും പാചകവാതക ചോർച്ച സംഭവിക്കാത്തതിനാൽ വൻ ദുരന്തം ഒഴിവായി.
ബോട്‌ലിങ് പ്ലാന്റിലേക്ക് പാചകവാതകവുമായി എത്തിയ 20 ബുള്ളറ്റ് ടാങ്കറുകൾ യാഡിൽ നിർത്തിട്ടിരിക്കുമ്പോഴാണു കാർ അതിവേഗത്തിൽ ടാങ്കറുകൾക്ക് ഇടയിലേക്കു പാഞ്ഞുകയറിയത്. അപകടസാധ്യത ഏറെയുള്ള മേഖലയിലേക്ക് കാർ അതിക്രമിച്ചു കയറിയത് പ്ലാന്റിൽ പരിഭ്രാന്തി സൃഷ്ടിച്ചു.
കാറിലുണ്ടായിരുന്ന യുവാക്കളെ പാരിപ്പള്ളി പൊലീസ് ഇവരെ കസ്റ്റഡിയിൽ എടുത്തു. പരവൂർ കലയ്ക്കോട് സ്വദേശികളാണു കാറിൽ ഉണ്ടായിരുന്നതെന്ന് പറയുന്നു. 15 മുതൽ 18 ടൺ വരെ പാചകവാതകം സംഭരിച്ച ബുള്ളറ്റ് ടാങ്കറുകളാണു യാഡിൽ ഉണ്ടായിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
