തൃശ്ശൂരിൽ നിന്ന് ലോസ് ഏഞ്ചൽസ് സിറ്റി ഹാളിലേക്ക്: നിത്യ രാമൻ പുതിയ മേയർ

NOVEMBER 6, 2026, 11:58 PM

ലോസ് ഏഞ്ചൽസ്: കേരളത്തിലെ തൃശ്ശൂരിൽ വേരുകളുള്ള നിത്യ രാമൻ ലോസ് ഏഞ്ചൽസ് നഗരത്തിന്റെ പുതിയ മേയറായി തിരഞ്ഞെടുക്കപ്പെട്ടു. ഈ ഉയർന്ന പദവിയിലെത്തുന്ന ആദ്യത്തെ ദക്ഷിണേന്ത്യക്കാരിയും ഏഷ്യൻ വംശജയുമാണ് അവർ.

തൃശ്ശൂരിലെ അയ്യർ കുടുംബത്തിൽ ജനിച്ച ഈ തമിഴ് ഇന്ത്യൻഅമേരിക്കൻ വനിതക്ക് ആറ് വയസ്സുള്ളപ്പോഴാണ് കുടുംബം അമേരിക്കയിലെ ലൂസിയാനയിലേക്ക് ചേക്കേറിയത്. പിന്നീട് ഇവർ മസാച്യുസെറ്റ്‌സിലെ ബർലിംഗ്ടണിൽ സ്ഥിരതാമസമാക്കുകയായിരുന്നു.

കുട്ടിക്കാലത്ത് തന്നെ കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് കുടിയേറിയെങ്കിലും നിത്യ രാമന്റെ കുടുംബത്തിന്റെ വേരുകൾ തൃശ്ശൂരിലാണ് ഉള്ളത്. മികച്ച വിദ്യാഭ്യാസം നേടിയ നിത്യ അർബൻ പ്ലാനിങ് രംഗത്താണ് തന്റെ കരിയർ കെട്ടിപ്പടുത്തത്.

vachakam
vachakam
vachakam

2003ൽ പ്രശസ്തമായ ഹാർവാർഡ് സർവകലാശാലയിൽ നിന്ന് സോഷ്യൽ സ്റ്റഡീസിൽ ബിരുദം നേടിയ അവർ, 2008ൽ മാസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിൽ (MIT) നിന്ന് അർബൻ പ്ലാനിംഗിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. തന്റെ 22-ാം വയസ്സിലാണ് നിത്യ അമേരിക്കൻ പൗരത്വം നേടുന്നത്.

തുടർന്ന് 23-ാം വയസ്സിൽ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ അവർ, ചെന്നൈ നഗരത്തിലെ ശുചിത്വ നിലവാരം മെച്ചപ്പെടുത്തുന്നതിനായി 'ട്രാൻസ്‌പേരന്റ് ചെന്നൈ' എന്ന ഗവേഷണ സ്ഥാപനത്തിന് തുടക്കമിട്ടു.

2020ൽ സജീവ പൊതുപ്രവർത്തനത്തിലേക്ക് പ്രവേശിച്ച നിത്യ രാമൻ, ലോസ് ഏഞ്ചൽസ് സിറ്റി കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇതിന് തുടർച്ചയായിട്ടാണ് ഇപ്പോൾ നഗരത്തെ നയിക്കാൻ ലോസ് ഏഞ്ചൽസിലെ ജനങ്ങൾ അവരെ മേയറായി തിരഞ്ഞെടുത്തിരിക്കുന്നത്.

vachakam
vachakam
vachakam

ആഗോളതലത്തിൽ മലയാളികൾക്കും മുഴുവൻ ഇന്ത്യക്കാർക്കും ഒരുപോലെ അഭിമാനകരമായ നേട്ടമാണിത്.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam