ആറ് ദിവസം മാത്രം പ്രായമായ കുഞ്ഞിനെ വിറ്റ് മാതാപിതാക്കള്‍; സംഭവം കൊച്ചിയില്‍

AUGUST 3, 2025, 1:48 PM

കൊച്ചി: ആറ് ദിവസം മാത്രം പ്രായമായ കുഞ്ഞിനെ വിറ്റ് മാതാപിതാക്കള്‍ പൊലീസ് പിടിയില്‍. കുഞ്ഞുങ്ങള്‍ ഇല്ലാത്ത കടുങ്ങല്ലൂര്‍ സ്വദേശിനിയായ അമ്പത്തിയഞ്ചുകാരിക്കാണ് കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമം നടത്തിയത്. പൊലീസ് പിടിയിലായ മാതാപിതാക്കളെ വിശദമായി ചോദ്യം ചെയ്തതിലൂടെയാണ് കുഞ്ഞിനെ വിറ്റ വിവരം പുറത്തുവന്നത്. കുഞ്ഞിനെ രക്ഷപ്പെടുത്തി കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ചയാണ് സംഭവം.

കുഞ്ഞിന്റെ മാതാവിന്റെ പരിചയക്കാരിയായ കടുങ്ങല്ലൂര്‍ സ്വദേശിനിക്കാണ് കുഞ്ഞിനെ വിറ്റത്. കുഞ്ഞിനെ അവര്‍ സ്വീകരിച്ചില്ലെങ്കില്‍ കൊന്നുകളയുമെന്നാണ് മാതാപിതാക്കള്‍ കടുങ്ങല്ലൂര്‍ സ്വദേശിനിയോട് പറഞ്ഞതെന്നാണ് വിവരം.

ഇക്കഴിഞ്ഞ മാസം 26-നാണ് കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ആലുവ സ്വദേശിയായ യുവതി പ്രസവത്തിനായി അഡ്മിറ്റായത്. ഇവര്‍ വിവാഹിതയും രണ്ട് മക്കളുടെ അമ്മയുമാണ്. ഭര്‍ത്താവുമായി അകന്നുകഴിയുകയായിരുന്നു ഇരുവരും. ഇതിനിടെയാണ് പങ്കാളിയായ ജോണ്‍ തോമസുമായി സൗഹൃദത്തിലാകുന്നത്. ഇയാളും വിവാഹിതനും മൂന്ന് മക്കളുടെ പിതാവുമാണ്. ഇയാളില്‍ നിന്നും ഗര്‍ഭിണിയായ വിവരം വീട്ടുകാരില്‍നിന്നടക്കം മറച്ചുവെച്ചിരിക്കുകയായിരുന്നു.

പ്രസവത്തോടെ കുഞ്ഞിനെ ഉപേക്ഷിക്കാനായിരുന്നു തീരുമാനം. തുടര്‍ന്നാണ് മെഡിക്കല്‍ കോളജില്‍ നിന്ന് ഡിസ്ചാര്‍ജ് ആയതിന് ശേഷം കുഞ്ഞിനെ മറ്റൊരു സ്ത്രീക്ക് വില്‍ക്കാന്‍ തീരുമാനിച്ചത്. ഇക്കാര്യം യുവതിയുടെ മറ്റൊരു സുഹൃത്ത് പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് പുലര്‍ച്ചെ മൂന്ന് മണിയോടെ യുവതിയും പങ്കാളിയും പിടിയിലാകുന്നത്. 

സംഭവത്തില്‍ കുഞ്ഞിനെ ഉപേക്ഷിക്കല്‍, ജുവനൈല്‍ ജസ്റ്റിസ് ആക്ട് എന്നീ വകുപ്പുകള്‍ ചേര്‍ത്ത് കുഞ്ഞിന്റെ പിതാവിന്റേയും മാതാവിന്റേയും പേരില്‍ കേസ് എടുത്തു. പിടിയിലായ കുഞ്ഞിന്റെ പിതാവിനെ പൊലീസ് റിമാന്‍ഡ് ചെയ്തു. പ്രസവിച്ചതിന്റെ ശാരീരിക അസ്വസ്ഥതകള്‍ ഉള്ളതിനാല്‍ മാതാവിനെ മഹിളാ മന്ദിരത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. കുഞ്ഞിനെ അടുത്ത ദിവസം തന്നെ സിഡബ്ല്യൂസിക്ക് കൈമാറും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam