ഓവർസീസ് കോൺഗ്രസ് ഉമ്മൻചാണ്ടിയുടെ ഒന്നാം വാർഷികദിനം ആചരിക്കുന്നു

JULY 13, 2024, 10:28 AM

ഷിക്കാഗോ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരളാ ചാപ്റ്റർ ആദരണീയനായ കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ഉമ്മൻചാണ്ടിയുടെ ഒന്നാമത് ചരമവാർഷികദിനം ആചരിക്കുന്നു. ജനനൻമയ്ക്കായി ജനങ്ങളോടൊപ്പം സഞ്ചരിച്ച പകരക്കാരനില്ലാത്ത ഒരു രാഷ്ട്രീയ നേതാവായിരുന്നു ഉമ്മൻചാണ്ടി. കക്ഷി രാഷ്ട്രീയ ഭേദമെന്യെ ഏവരേയും ഒരുപോലെ സ്‌നേഹിച്ചിരുന്ന ജനനായകനായിരുന്നു അദ്ദേഹം.

ജൂലൈ 18-ാം തീയതി ഒരു വർഷം തികയുകയാണ് അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞിട്ട്. അദ്ദേഹത്തിന്റെ ഓർമ്മ പുതുക്കുന്നതിനായി ജൂലൈ 17-ാം തീയതി വൈകുന്നേരം (സെൻട്രൽ സമയം) എട്ടുമണിക്ക് സൂം മീറ്റിംഗ് നടത്തുന്നതാണ്. തദവസരത്തിൽ രമേഷ്‌ചെന്നിത്തല എം.എൽ.എ മുഖ്യഅതിഥിയായിരിക്കും. കൂടാതെ മറ്റു രാഷ്ട്രീയ നേതാക്കളും പങ്കെടുത്തു സംസാരിക്കുന്നതാണ്.

പ്രസ്തുത മീറ്റിംഗിൽ പങ്കെടുക്കുവാൻ കക്ഷി രാഷ്ട്രീയഭേദമന്യെ ഏവരേയും സംഘാടകർ സ്വാഗതം ചെയ്യുന്നു.

vachakam
vachakam
vachakam

കൂടുതൽ വിവരങ്ങൾക്ക് സതീശൻ നായർ (847-708-3279), തോമസ് മാത്യു (773-509-1947), സജി കരിമ്പന്നൂർ (813-401-4178), വിപിൻ രാജ് (703-307-8445) എന്നിവരുമായി ബന്ധപ്പെടുക.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam