പാലക്കാട്: ഒറ്റപ്പാലത്ത് ഗണേശോത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ വനിത കോൺസ്റ്റബിൾ ഉൾപ്പെടെ രണ്ടു പൊലീസുകാർക്ക് പരിക്കേറ്റു.
വ്യാഴാഴ്ച വൈകിട്ടോടെ ഒറ്റപ്പാലം ടൗണിലൂടെ നടന്ന ഗണേശോത്സവ ഘോഷയാത്രയ്ക്കിടെ ഇരുസംഘങ്ങൾ തമ്മിൽ വാക്കുതർക്കവും തുടർന്ന് വലിയ രീതിയിലുള്ള സംഘർഷവും ഉണ്ടാകുകയായിരുന്നു.
സംഘർഷം നിയന്ത്രിക്കാനും പിടിച്ചുമാറ്റാനും പൊലീസ് ഇടപെട്ടപ്പോഴാണ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണമുണ്ടായത്.
അമൽ ചന്ദ്രൻ, ശ്രീജിനി എന്നീ പൊലീസുകാർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ കല്ലേക്കാട് സ്വദേശി സിബിൻ, തേനൂർ സ്വദേശി സന്തോഷ് എന്നിവർക്കെതിരെ കേസെടുത്തു.
ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, വനിതാ പൊലീസിനെ മർദ്ദിക്കൽ തുടങ്ങി ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
