ഡെസിഗ്‌നേറ്റ് റവ. ഡോ. വിൻസെന്റ് വിനോദ് കുമാറിന്റെ സ്ഥാനാരോഹണ ശുശ്രൂഷ 2025 ഓഗസ്റ്റ് 4ന്

AUGUST 3, 2025, 3:42 AM

ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ കർണാടക സെൻട്രൽ മഹായിടവക ബിഷപ്പ് ഡെസിഗ്‌നേറ്റായി റവ. ഡോ. വിൻസെന്റ് വിനോദ് കുമാർ തിരഞ്ഞെടുക്കപ്പെട്ടു. റവ. ഡോ. വിൻസെന്റ് വിനോദ് കുമാറിന്റെ ബിഷപ്പ് സ്ഥാനാരോഹണ ശുശ്രൂഷ 2025 ഓഗസ്റ്റ് 4-ാം തീയതി രാവിലെ 8മണിക്ക് ബംഗ്‌ളൂരു സെന്റ് മാർക്‌സ് കത്തീഡ്രലിൽ വെച്ച് നടത്തപ്പെടും.

ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ മോഡറേറ്റർ മുഖ്യ കാർമികനായിരിക്കും. സഭയുടെ ജനറൽ സെക്രട്ടറി, ട്രഷറർ, മറ്റു ബിഷപ്പുമാർ, മഹായിടവക ഭാരവാഹികൾ, പ്രസ്ബിറ്റർമാർ, സുവിശേഷകർ, സിനഡ് ഡയറക്ടർമാർ, വിശ്വാസ സമൂഹം എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
മഹായിടവകയിലെ മുതിർന്ന പ്രസ്ബിറ്ററായ റവ. വിൻസെന്റ് ഇപ്പോൾ കർണാടക സെൻട്രൽ മഹായിടവക സെക്രട്ടറി ആയി സേവനം അനുഷ്ഠിക്കുന്നു.

125 സഭകൾ, 22 വിദ്യാഭ്യാസ സ്ഥാപനങ്ങൾ, രണ്ട് മെഡിക്കൽ സ്ഥാപനങ്ങൾ, ഒരു തൊഴിൽ പരിശീലന കേന്ദ്രം, 12 ഹോസ്റ്റലുകളും ബോർഡിംഗ് ഹോമുകളും എന്നിവയിലേക്കുള്ള നേതൃത്വമാണ് അദ്ദേഹത്തിന് നൽകപ്പെട്ടിരിക്കുന്നത്. ഈ സ്ഥാപനങ്ങൾ ബാംഗ്ലൂർ നോർത്ത്, ബാംഗ്ലൂർ സൗത്ത്, തുമ്കൂർ, കെ.ജി.എഫ് ജില്ലകളിലായി വ്യാപിച്ചിരിക്കുന്നു.

vachakam
vachakam
vachakam

1965 ഏപ്രിൽ 7ന് ബംഗ്‌ളൂരുവിലാണ് അദ്ദേഹം ജനിച്ചു വളർന്നത്. ജയനഗറിൽ സ്ഥിതിചെയ്യുന്ന സുധർശൻ വിദ്യാമന്ദിറിൽ തുടക്ക വിദ്യാഭ്യാസം, സൗത്ത് എന്റ് സർകിളിലെ വിജയ ഹൈസ്‌കൂളിലും വിജയ കോളേജിലുമായാണ് പ്രീയൂണിവേഴ്‌സിറ്റി കോഴ്‌സ് പഠിച്ചത്. 1986ൽ ബംഗാർപെട്ട് സൗത്ത് ഇന്ത്യ ബിബ്ലിക്കൽ സെമിനറിയിൽ നിന്ന് തിയോളജിയിൽ ബിരുദം നേടി. തുടർന്ന് ബാംഗ്ലൂരിലെ യുണൈറ്റഡ് തിയോളജിക്കൽ കോളേജിൽ നിന്ന് 1991ൽ ഡിവിനിറ്റി ബിരുദവും, മധുരയിലെ തമിഴ്‌നാട് തിയോളജിക്കൽ സെമിനറിയിൽ നിന്ന് 1997ൽ തിയോളജിയിൽ മാസ്റ്റേഴ്‌സ് ബിരുദവും നേടി.

പിന്നീട് 2013ൽ ദക്ഷിണ കൊറിയയിലെ സിയോൾ നഗരത്തിലെ പ്രസ്ബിറ്റീരിയൻ യൂണിവേഴ്‌സിറ്റി ആൻഡ് തിയോളജിക്കൽ സെമിനറിയിൽ നിന്ന് ഡോക്ടറേറ്റ് നേടി. 1991ൽ ഡീക്കനായി, 1992ൽ പ്രസ്ബിറ്ററായി അദ്ദേഹം അഭിഷിക്തനായി. 34 വർഷത്തിലധികം ശുശ്രൂഷാനുഭവമുള്ള അദ്ദേഹം ഹഡ്‌സൺ മെമോറിയൽ ചർച്ച്, ഷാഫർ മെമോറിയൽ ചർച്ച്, സി.എസ്.ഐ. ടോംലിൻസൺ ചർച്ച്, സ്റ്റീൻ മെമോറിയൽ ചർച്ച്, സോഡേ മെമോറിയൽ ചർച്ച്, വില്യം ആർത്തർ മെമോറിയൽ ചർച്ച്, കുനിഗലിലെ സി.എസ്.ഐ. ചർച്ച്, തുമ്കൂരിലെ വെസ്‌ലി ചർച്ച് എന്നിവയിലും നിലവിൽ ബെംഗളൂരിലെ സെന്റ് മാർക്‌സ് കത്തീഡ്രലിലും ശുശ്രൂഷ നിർവഹിച്ചു.

മഹായിടവക പ്രവർത്തനങ്ങളിലും അദ്ദേഹം സജീവമായി പങ്കെടുത്തു. 2005-2009 കാലഘട്ടത്തിൽ തുമ്കൂർ ഏരിയ കൗൺസിലിന്റെ ചെയർമാനായി, 2013-2015, 2018-2021 കാലങ്ങളിൽ മന്ത്രിമാരുടെ കമ്മിറ്റി കോൺവീനറായും, 2015-2018 കാലയളവിൽ ഭദ്രാസനത്തിലെ അസിസ്റ്റന്റ് സെക്രട്ടറി ആയും സേവനം അനുഷ്ഠിച്ചു. 2021-2024, 2024-2027 എന്നീ കാലയളവുകളിൽ രണ്ടു തവണയും ഭദ്രാസന സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മിഷൻ, വിദ്യാഭ്യാസം, ആരോഗ്യ പരിപാലനം എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ പ്രധാന പങ്ക് വഹിച്ചു.

vachakam
vachakam
vachakam

തിയോളജിക്കൽ പരിശീലന കാലത്ത് നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹം നേടി: യു.ടി.സി ഫിനാൻഷ്യൽ കാമ്പെയ്ൻ തൃതീയ സമ്മാനം (1989, 1990), ലെക്റ്റർസ് പ്രൈസ് ഫോർ സ്‌ക്രിപ്ചർ റീഡിംഗ് (1990), ഡോ. എം. ജെ. ഡിർക്‌സ് മെമോറിയൽ പ്രൈസ് ഫോർ കമ്മ്യൂണിക്കേഷൻ (1991), ചാപ്പൽ പ്രൈസ് ഫോർ ഓർഡർ ഓഫ് വർഷിപ്പ് (1991), ബിഷപ്പ് സുമിത്ര മെമോറിയൽ പ്രൈസ് ഫോർ ചർച്ച് ഹിസ്റ്ററി (1991) എന്നിവയാണ് പ്രധാനതകൾ. 1999-2004 കാലഘട്ടത്തിൽ ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യയുടെ കർണാടക ഓക്‌സിലറിയിൽ നിന്നുള്ള സർട്ടിഫിക്കറ്റും, കൊറിയയിലെ പ്രസ്ബിറ്റേറിയൻ ചർച്ചിൽ നിന്ന് സുവിശേഷപ്രസംഗത്തിനുള്ള പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

എൻ.സി.സി.ഐ. സംഘടിപ്പിച്ച ദേശീയ യുവജന അസംബ്ലി (1991), ബി.റ്റി.ഇ.എസ്.എസ്.സി. കമ്മ്യൂണിക്കേഷൻ വർക്ക്‌ഷോപ്പ് (1992), ന്യൂഡെൽഹിയിലെ ട്രാസി വർക്ക്‌ഷോപ്പ് (1993), ഗുരുകുൾ കൺസൾട്ടേഷൻ (1994) തുടങ്ങിയവയിലും അദ്ദേഹം പങ്കെടുത്തു. മിഷനറി പ്രവർത്തനത്തിലും വൈദിക വിദ്യാഭ്യാസത്തിലും അദ്ദേഹത്തിന് സമഗ്രമായ പങ്കാളിത്തം ഉണ്ടായിരുന്നു. 1986–1987 കാലഘട്ടത്തിൽ ഇന്ത്യൻ ഇവാഞ്ചലിക്കൽ മിഷനിൽ ചുരുങ്ങിയ കാലം മിഷണറിയായി സേവനം അനുഷ്ഠിച്ചു.

മംഗളൂരിലെ KACES ഹോസ്റ്റലിന്റെ വാർഡൻ (1987-1988), കർണാടക ക്രിസ്ത്യൻ കമ്മ്യൂണിക്കേഷൻ സെന്ററിന്റെ ഡയറക്ടർ (1993-1995, 1997-1998), കർണാടക തിയോളജിക്കൽ കോളേജിലും യു.ടി.സിയിലും ഗസ്റ്റ് ലക്ചറർ (1993-2007, 2013-2016), ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യയുടെ സെക്രട്ടറി (1999-2004), വിഷ്രാന്തി നിലയത്തിന്റെ അഡൈ്വസറി ബോർഡ് ചെയർമാൻ (2018-2025), ബിഷപ്പ് കോട്ടൺ സ്‌കൂളുകളും കോളേജുകളും ഉൾപ്പെടുന്ന വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വൈസ് ചെയർമാനും ബോർഡ് അംഗവുമായും സേവനം അനുഷ്ഠിക്കുന്നു.

vachakam
vachakam
vachakam

അന്താരാഷ്ട്ര തലത്തിൽ, ആസിയൻ ഫണ്ട്രെയ്‌സിങ് വർക്ക്‌ഷോപ്പ് (മണില, 2002), മാർക്കറ്റിങ് വർക്ക്‌ഷോപ്പ് (ബാങ്കോക്ക്, 2002), നോർത്ത് തെയിംസ് സിനഡിലും ഗ്ലോെ്രസ്രർ ഭദ്രാസനത്തിലുമുള്ള ചർച്ചുകളിലും (യു.കെ., 2005), ഈജിപ്ത്, ഇസ്രായേൽ, ജോർദ്ദാൻ, പാലസ്തീൻ എന്നിവിടങ്ങളിലായുള്ള പഠനയാത്ര (2007), കൊറിയയിലെ ഡോക്ടറൽ പഠനം (2010-2013) എന്നീ തലത്തിൽ ഇടപെട്ടിട്ടുണ്ട്.

റവ. ഡോ. വിൻസെന്റ് വിനോദ് കുമാർ, സജീവ ക്രിസ്ത്യൻ പ്രവർത്തകയും, അധ്യാപികയുമായ ശ്രീമതി കരോലിൻ അനീറ്റയെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. സ്ത്രീജനസഖ്യം, ക്രിസ്തീയ വിദ്യാഭ്യാസരംഗം, ബൈബിൾ പഠനം എന്നിവയിൽ അവർ സജീവമായ സാന്നിധ്യമാണ്. മകൻ നിതിൻ കാലെബ് ANZ ബാങ്കിൽ ജോലിചെയ്യുന്നു. മരുമകൾ എവർൽ ഹൈസ്‌കൂൾ അദ്ധ്യാപികയാണ്.

പി പി ചെറിയാൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam