ഇസ്രയേൽ ആക്രമണം: ഇറാന്‍ സൈനിക മേധാവി മുഹമ്മദ് ബാഗേരിയും ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടു

JUNE 12, 2025, 10:49 PM

ടെൽ അവീവ്: ഇറാന്‍റെ ആണവ, മിസൈൽ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ സൈന്യം ഓപ്പറേഷൻ ആരംഭിച്ചതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സ്ഥിരീകരിച്ചു. 

ഓപ്പറേഷൻ റൈസിംഗ് ലയൺ എന്ന് വിളിക്കപ്പെടുന്ന സൈനിക നടപടിയുടെ ഭാഗമായുള്ള ആക്രമണങ്ങൾ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സ്ഥിരീകരിച്ചു. ഇറാന്റെ ആണവായുധ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം.

ജനവാസകേന്ദ്രങ്ങള്‍ ഉള്‍പ്പെടെയാണ് ആക്രമിച്ചത്. ഇറാന്‍ തലസ്ഥാനമായ തെഹ്‌റാന്റെ ചിലജനവാസ കേന്ദ്രങ്ങളില്‍ വലിയ സ്‌ഫോടനങ്ങള്‍ കേട്ടതായി പ്രദേശവാസികളെ ഉദ്ധരിച്ച് ഇറാന്റെ പ്രസ് ടിവി റിപ്പോര്‍ട്ട്‌ചെയ്തു.

vachakam
vachakam
vachakam

ജനവാസകേന്ദ്രങ്ങളിലെ ബഹുനില കെട്ടിടങ്ങള്‍ ഉള്‍പ്പെടെ ആക്രമിക്കപ്പെട്ടതിനാല്‍ വന്‍തോതില്‍ സാധാരണക്കാരും കൊല്ലപ്പെട്ടതായാണ് സൂചന. തെഹ്‌റാനില്‍ നിരവധി സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടതായി പ്രസ് ടി.വി റിപ്പോര്‍ട്ട്‌ചെയ്തു.

ഇറാന്‍ സൈന്യമായ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് കമാന്‍ഡര്‍ ഇന്‍ ചീഫ് ഹുസൈന്‍ സലാമി കൊല്ലപ്പെട്ടതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു. ഇറാനും ഇക്കാര്യം സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്.

സലാമിക്ക് പുറമേ ഇറാന്റെ സൈനിക മേധാവി മുഹമ്മദ് ബാഗേരി, സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥരിലെ മറ്റ് അംഗങ്ങള്‍, മുതിര്‍ന്ന ആണവ ശാസ്ത്രജ്ഞര്‍ എന്നിവരും കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam