കൊളംബോ: ശ്രീലങ്കൻ പാർലമെന്‍റ് തെരഞ്ഞെടുപ്പില്‍ പ്രസിഡന്‍റ് അനുര കുമാര ദിസനായകയുടെ നാഷണല്‍ പീപ്പിള്‍സ് പവർ (എൻപിപി) പാർട്ടിക്ക് അധിപത്യം.
പാർലമെന്‍റിലെ 225 സീറ്റുകളില്‍ 141 സീറ്റുകളിലും എൻപിപി വിജയിച്ചു.കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 107 സീറ്റുകളും കടന്നാണ് എൻപിപിയുടെ മുന്നേറ്റം. അതേസമയം അന്തിമ ഫലം പുറത്തുവന്നിട്ടില്ല.
റനില്‍ വിക്രമസിംഗെയുടെ നേതൃത്വം നല്‍കുന്ന പ്രതിപക്ഷ സഖ്യത്തിലെ എസ്ജെബി 18 ശതമാനം വോട്ടുനേടി എട്ട് സീറ്റുകളില്‍ വിജയിച്ചു.സെപ്റ്റംബറില്‍ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട അനുര കുമാര ദിസനായകെ പാർലമെന്‍റ് പിരിച്ചുവിട്ട് ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു.
സുഗമമായ ഭരണത്തിനു പാർലമെന്‍റില്‍ ഭൂരിപക്ഷം ഉറപ്പാക്കാൻ ലക്ഷ്യമിട്ടായിരുന്നു ദിസനായകെയുടെ നീക്കം. പാർലമെന്‍റിലെ 225 സീറ്റുകളില്‍ 196 എണ്ണത്തിലേക്കാണു തെരഞ്ഞെടുപ്പ്.
ശേഷിക്കുന്ന 29 സീറ്റുകള്‍ വോട്ടുവിഹിതത്തിന്‍റെ അടിസ്ഥാനത്തില്‍ പാർട്ടികള്‍ക്കു വീതിച്ചുകൊടുക്കും. പുതിയ പാർലമെന്‍റ് 21ന് ചേർന്ന് സ്പീക്കറെ തെരഞ്ഞെടുക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്