ന്യൂസിലൻഡ് പാർലമെൻ്റിൽ വിവാദ ബിൽ കീറിയെറിഞ്ഞ് വേറിട്ട പ്രതിഷേധവുമായി പാർലമെൻ്റിലെ ഏറ്റവും പ്രായം കുറഞ്ഞ എംപിയായ 22കാരി മൈപി ക്ലാർക്ക്.
എസിടി ന്യൂസിലൻഡ് പാർട്ടി കഴിഞ്ഞയാഴ്ചയാണ് വൈതാങ്കി ഉടമ്പടിയിലെ ചില നിയമങ്ങൾ മാറ്റുന്നതിനായുള്ള ബിൽ അവതരിപ്പിച്ചത്. ന്യൂസിലൻഡിലെ മൗറി സമുദായക്കാർ എതിർത്തിരുന്ന ബില്ലായിരുന്നു അത്. ഇതിനോടുള്ള പ്രതിഷേധസുചകമായി ബിൽ കീറിയെറിഞ്ഞ് പാർലമെൻ്റിൽ പരമ്പരാഗത മൗറി നൃത്തം ചവിട്ടിയാണ് മൈപി ക്ലാർക്ക് പ്രതിഷേധിച്ചത്.
പരമ്പരാഗത നൃത്തം ചവിട്ടി എംപിയായ ഹന റാഫിറ്റി കരിയാരികി മൈപി ക്ലാർക്ക്. പാർലമെൻ്റിൽ പരമ്പരാഗത മൗറി നൃത്തം ചവിട്ടിയാണ് ബിൽ കീറിയെറിഞ്ഞ് പ്രതിഷേധമറിയിച്ചത്. ഇതിൻ്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.
പൊതു ഗാലറിയിൽ ഇരുന്നിരുന്ന മറ്റുള്ളവരും ക്ലാർക്കിനോടൊപ്പം ചേർന്ന് നൃത്തം ചവിട്ടുന്നതും വീഡിയോയിൽ കാണാം. തുടർന്ന് സ്പീക്കർ ഗെറി ബ്രൗൺലീ സഭ നിർത്തിവെക്കുകയായിരുന്നു.
5.3 മില്യൺ വരുന്ന ജനസംഖ്യയുടെ ഏകദേശം 20% വരുന്ന രാജ്യത്തെ തദ്ദേശീയരുടെ അവകാശങ്ങൾക്ക് തുരങ്കം വയ്ക്കുന്ന ബില്ലാണിതെന്നാണ് മൗറികളുടെ വിമർശനം.
ബിൽ ആദ്യമായി അവതരിപ്പിച്ചപ്പോൾ, നൂറുകണക്കിന് ആളുകൾ തങ്ങളുടെ പ്രതിഷേധം അടയാളപ്പെടുത്തുന്നതിനായി ന്യൂസിലൻഡിൻ്റെ വടക്ക് നിന്ന് ദേശീയ തലസ്ഥാനമായ വെല്ലിംഗ്ടണിലേക്ക് ഒമ്പത് ദിവസത്തെ മാർച്ച് നടത്തിയിരുന്നു.
🔥Unprecedented & simply magnificent. That time in Nov 2024 when a haka led by Aotearoa’s youngest MP 22yo Hana-Rawhiti Kareariki Maipi-Clarke erupted in the House stopping the Treaty Principles Bill from passing its first reading, triggering the Speaker to suspend Parliament.… pic.twitter.com/pkI7q7WGlr
— Kelvin Morgan 🇳🇿 (@kelvin_morganNZ) November 14, 2024
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്