കോഴിക്കോട് :കേരളത്തിൽ റെയിൽവേ ലെവൽ ക്രോസുകളുടെ എണ്ണം കുറച്ചു കൊണ്ടുവരാൻ സർക്കാരിന് സാധിച്ചതായും റെയിൽവേ ലെവൽക്രോസ് ഇല്ലാത്ത കേരളം എന്ന ലക്ഷ്യത്തിലേക്ക് സംസ്ഥാനം അടുക്കുന്നതായും പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.
ലെവൽ ക്രോസ് ഇല്ലാത്ത കേരളം പദ്ധതിയിലൂടെ 99 മേൽപാലങ്ങളുടെ പ്രവൃത്തി നടത്താൻ തീരുമാനിക്കുകയും 72 എണ്ണത്തിൻ്റെ നിർമാണത്തിന് കിഫ്ബിയേയും 27 എണ്ണത്തിൻ്റെ നിർമാണത്തിന് റോഡ്‌സ് & ബ്രിഡ്‌ജസ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡിനെയും ചുമതലപ്പെടുത്തുകയും ചെയ്തതായും മന്ത്രി പറഞ്ഞു.
പാവങ്ങാട് റെയിൽവേ മേൽപ്പാലം നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. 2021-26 കാലഘട്ടത്തിലാണ് ഏറ്റവും കൂടുതൽ റെയിൽവേ മേൽപാലം പൂർത്തിയാക്കിയത്.
നിലമ്പൂർ അടിപ്പാത അടക്കം 10 പ്രവൃത്തികൾ ഈ കാലയളവിൽ പൂത്തിയാക്കി. 27 റെയിൽവേ മേൽപാലങ്ങളുടെ നിർമാണം നടന്നുവരുന്നു.
സർക്കാരിൻ്റെ ആവശ്യപ്രകാരം നൂറ് ശതമാനം കേന്ദ്ര ഫണ്ടോടെ 37 മേൽപ്പാലങ്ങളുടെ നിർമാണം കെ.ആർ.ഡി.സി.എൽ വഴി നടത്താൻ തിരുമാനിച്ചിട്ടുണ്ട്. ഇതെല്ലാം കൂടിയാൽ സംസ്ഥാനത്ത് 140 മേൽപ്പാലങ്ങൾ നിലവിൽ വരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
