കൊച്ചി: നടന് നിവിന്‍ പോളിയും നിര്‍മ്മാതാവ് പി എസ് ഷംനാസും സംവിധായകന് എബ്രിഡ് ഷൈനും തമ്മിലുള്ള സാമ്പത്തിക തട്ടിപ്പ് കേസ് ഹൈക്കോടതി റദ്ദാക്കി. തര്‍ക്കം ഒത്തുതീര്‍പ്പാക്കിയെന്ന് ഇവര്‍ കോടതിയെ അറിയിക്കുകയായിരുന്നു. പരസ്പരം നല്കിയ പരാതികളാണ് ഹൈക്കോടതി റദ്ദാക്കിയത്.
മൂവരും തമ്മിലുള്ള തർക്കങ്ങൾ സൗഹൃദപരമായി പരിഹരിച്ചതായി കോടതിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവിഭാഗങ്ങൾക്കുമെതിരായ കേസുകൾ ഹൈക്കോടതി റദ്ദാക്കിയത്.
ആക്ഷന്‍ ഹീറോ ബിജു 2 എന്ന ചിത്രത്തിന്റെ ടൈറ്റില്‍ വ്യാജ ഒപ്പിട്ട് സ്വന്തമാക്കി എന്നാണ് നിവിന്‍ പോളി നല്കിയ പരാതി. എന്നാല്‍ അതിനെതിരെ ഷംനാസിന്റെ പരാതിയില്‍ തലയോലപ്പറമ്പ് പൊലീസ് നേരത്തെ വഞ്ചനാ കുറ്റത്തിന് കേസ് എടുത്തിരുന്നു. എബ്രിഡ് ഷൈനിന്റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായ 'മഹാവീര്യര്‍' ചിത്രത്തിന്റെ സഹനിര്‍മാതാവായിരുന്ന ഷംനാസ്. ഇയാളില്‍ നിന്ന് പണം വാങ്ങിയ കാര്യം മറച്ചുവെച്ച് 'ആക്ഷന്‍ ഹീറോ ബിജു 2'-വിന്റെ വിതരണാവകാശം മറ്റൊരാള്‍ക്ക് നല്‍കിയെന്നായിരുന്നു പരാതി.
ഷംനാസില്‍ നിന്ന് ഒരുകോടി 95 ലക്ഷം രൂപ വാങ്ങി മറ്റൊരാള്‍ക്ക് അഞ്ച് കോടി രൂപയ്ക്ക് സിനിമയുടെ വിദേശ വിതരണാവകാശം നല്‍കിയെന്നായിരുന്നു പൊലീസ് എഫ് ഐ ആറില്‍ പറഞ്ഞിരുന്നത്. നിവിന്‍ പോളിയുടെ 'പോളി ജൂനിയര്‍ ' എന്ന കമ്പനി രണ്ട് കോടി രൂപ ഇതിന്റെ പേരില്‍ മുന്‍കൂറായി കൈപ്പറ്റിയെന്നും എഫ്ഐആറില്‍ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
