കണ്ണൂർ: കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി നാഷ്ണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ.
മണ്ണിടിഞ്ഞതിന് കാരണം മണ്ണുപാളി വഴുതിമാറുന്ന പ്രതിഭാസം ആണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ എല്ലാ ദിവസവും സുരക്ഷാ പരിശോധന നടത്താനും പരിശോധന റിപ്പോർട്ട് എല്ലാ ദിവസവും വൈകീട്ട് നൽകണമെന്നും കളക്ടർ നിർദേശം നൽകി.
കണ്ണൂർ എളയാവൂരിൽ ദേശീയ പാത നിർമാണ മേഖലയിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഇന്ന് രാവിലെ 6 മണിയോടെയാണ് സംരക്ഷണ ഭിത്തി തകർന്ന് 15 അടി താഴ്ചയിലേക്ക് മണ്ണിടിച്ചിൽ ഉണ്ടായത്.
2023 ജൂലൈയിൽ ഈ പ്രദേശത്ത് വലിയ തോതിൽ മണ്ണിടിഞ്ഞിരുന്നു. ജനകീയ പ്രതിഷേധത്തെ തുടർന്നാണ് സംരക്ഷണ ഭിത്തി കെട്ടി മുകൾ ഭാഗത്ത് മണ്ണ് നിറച്ചത്. ഇതാണ് 15 അടി താഴ്ചയിലേക്ക് താഴ്ന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
