ഉസ്ബെകിസ്ഥാൻ അംബാസഡറുമായി ബിസിനസ്സ് രംഗത്തെ പ്രമുഖർ കൂടിക്കാഴ്ച നടത്തി
കോഴിക്കോട് : വ്യാപാര സാംസ്കാരിക കൈമാറ്റത്തിന്റെ അനന്ത സാധ്യതകളുടെ വാതായനം തുറന്ന് മർകസ് നോളജ് സിറ്റിയിൽ നടന്ന നെക്സ് ഉസ് കൂടിക്കാഴ്ച. ഉസ്ബെകിസ്ഥാന്റെ ഇന്ത്യയിലെ അംബാസഡർ സർദോർ മിർസ യൂസുപോവിച് റുസ്താംബീവുമായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും രാജ്യത്തെ വിവിധ മെട്രോ നഗരങ്ങളിൽ നിന്നുമെത്തിയ വ്യവസായ പ്രമുഖർ കൂടിക്കാഴ്ച നടത്തി. ഇന്ത്യക്കാരായ വ്യവസായികൾക്ക് അനന്ത സാധ്യതകളുള്ള മണ്ണാണ് ഉസ്ബെകിസ്ഥാനെന്നും ഇരു രാജ്യങ്ങളുടെയും വികസനത്തിൽ ഇത്തരം കൊടുക്കൽ വാങ്ങലുകൾക്ക് വലിയ പങ്കുണ്ടെന്നും അംബാസഡർ പറഞ്ഞു. സാംസ്കാരികമായ വൈജാത്യങ്ങൾ നിലനിൽക്കുമ്പോഴും വിവിധ മേഖലകളിൽ വലിയ സഹകരണ സാധ്യതകൾ നിലനിൽക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
മർകസ് നോളജ് സിറ്റി ഫൗണ്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരിയുടെ അധ്യക്ഷതയിൽ നടന്ന കൂടിക്കാഴ്ചയിൽ ഇന്ത്യയിലെ ഉസ്ബെകിസ്ഥാൻ എംബസിയുടെ വ്യാപാര സാമ്പത്തിക കൗൺസിലർ അബ്ദുൽ അസീസ് അബ്ദു ഖലീലോവ്, നോളജ് സിറ്റി ഡെപ്യുട്ടി മാനേജിംഗ് ഡയറക്ടർ അഡ്വ. തൻവീർ ഉമർ, ഔട്റീച്ച് ഡയറക്ടർ കെ.വി. നൗഫൽ സംസാരിച്ചു. ഉസ്ബെകിസ്ഥാൻ അംബാസഡറുമായി ബിസിനസ്സ് രംഗത്തെ പ്രമുഖർ വിവിധ വിഷയങ്ങളിൽ ചർച്ച നടത്തുകയും ആവശ്യമായ സഹകരണങ്ങൾ അദ്ദേഹം ഉറപ്പ് നൽകുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
