യു.എ.എസ് അസൈലം നയത്തിൽ പുതിയ കർശന മാറ്റം; ആയിരക്കണക്കിന് അപേക്ഷകർ നാടുകടത്തൽ ഭീഷണിയിൽ

JULY 30, 2026, 4:35 AM

വാഷിംഗടൺ: അമേരിക്കയിലെ അസൈലം നയത്തിൽ പൊതുചർച്ചകളില്ലാതെ ട്രംപ് ഭരണകൂടം വലിയ മാറ്റം വരുത്തി. വൈകിയെത്തിയ നാല് ലക്ഷത്തിലധികം അസൈലം അപേക്ഷകൾ ഇനി മുതൽ പ്രാരംഭ അഭിമുഖങ്ങളില്ലാതെ നേരിട്ട് നാടുകടത്തൽ നടപടികളിലേക്ക് മാറ്റും.

ഏകദേശം 4,44,724 വൈകിയെത്തിയ അസൈലം കേസുകളാണ് ഇത്തരത്തിൽ നേരിട്ട് ഇമ്മിഗ്രേഷൻ കോടതികളിലേക്ക് വഴിതിരിച്ചുവിട്ടിരിക്കുന്നത്.

കേസുകളുടെ കെട്ടിക്കിടപ്പുകൾ ഒഴിവാക്കുന്നതിനും, സിസ്റ്റത്തിലെ ചൂചണങ്ങൾ തടയാനും വേണ്ടിയാണ് ഈ തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി.

vachakam
vachakam
vachakam

എന്നാൽ സങ്കീർണ്ണമായ നിയമങ്ങളിലെ ആശയക്കുഴപ്പവും മാനസിക ബുദ്ധിമുട്ടുകളും കാരണമാണ് പലപ്പോഴും അപേക്ഷകൾ വൈകുന്നതെന്നും, യഥാർത്ഥ അർഹതയുള്ളവർക്ക് പോലും തങ്ങളുടെ ഭാഗം ന്യായീകരിക്കാൻ അവസരം ലഭിക്കാതെ പുറത്താക്കപ്പെടാൻ ഇത് ഇടയാക്കുമെന്നും മനുഷ്യാവകാശ പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു. നോട്ടീസോ പൊതുചർച്ചയോ ഇല്ലാതെയുള്ള ഈ നീതികേടിനെതിരെ നിയമപോരാട്ടത്തിനൊരുങ്ങുകയാണ് നിയമവിദഗ്ധർ.

പി. പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam