തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ യുവതിക്കും മകനും നേരെ അയൽവാസിയുടെ ആക്രമണം. കരുനിലക്കോട് സ്വദേശി സരിതക്കും മകനുമാണ് മർദനമേറ്റത്.അയൽവാസിയായ അച്ചുവാണ് മർദിച്ചത്.
പാറക്കല്ല് ഉപയോഗിച്ച് യുവതിയുടെ മുഖത്ത് അടിച്ചു എന്നാണ് പരാതി.കൂടാതെ, യുവതിയെ പ്രതി സ്ഥിരമായി ശല്യം ചെയ്തിരുന്നുവെന്നും പരാതിയുണ്ട്.സംഭവത്തിൽ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച സരിതയുടെ മകനെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
അതേസമയം, പ്രതി ലഹരിക്ക് അടിമയാണെന്ന് പ്രദേശവാസികൾ പറയുന്നു. പ്രതിയുടെ വീട്ടിലും പരിസരത്തും ഉപയോഗശൂന്യമായ സിറിഞ്ചുകൾ കണ്ടെത്തിയതായും നാട്ടുകാർ ആരോപിച്ചു.
പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചിട്ടുണ്ട്.സംഭവവുമായി ബന്ധപ്പെട്ട് വർക്കല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
