തൃശൂര്‍ കോടാലിയില്‍ എട്ട് വയസുകാരന്‍ പാമ്പുകടിയേറ്റ് മരിച്ച വീട്ടില്‍ വീണ്ടും പാമ്പിനെ കണ്ടെത്തി 

APRIL 23, 2026, 9:51 AM

 തൃശൂര്‍: കോടാലിയില്‍ എട്ട് വയസുകാരന്‍ പാമ്പുകടിയേറ്റ് മരിച്ച വീട്ടില്‍ വീണ്ടും പാമ്പിനെ കണ്ടെത്തി. വീട്ടിലെ കിടപ്പുമുറിയില്‍ നിന്നാണ് പാമ്പിനെ കണ്ടെത്തിയത്. 

പാമ്പിനെ വീട്ടുകാര്‍ ചേര്‍ന്ന് തല്ലിക്കൊന്നു. കുട്ടിയുടെ മരണശേഷം വീട്ടിനുള്ളില്‍ നിന്നും പരിസരത്ത് നിന്നും നാല് പാമ്പുകളെയാണ് കണ്ടെത്തിയത്.

വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഉടന്‍ സ്ഥലത്തെത്തും. ശംഖുവരയന്‍ ഇനത്തില്‍പ്പെട്ട പാമ്പിനെ തന്നെയാണ് കണ്ടെത്തിയത്.

vachakam
vachakam
vachakam

ഇന്നലെയും കഴിഞ്ഞ ദിവസങ്ങളിലുമായാണ് വീട്ടില്‍ പാമ്പിനെ കണ്ടെത്തിയത്. ഇന്നലെയും വീട്ടിലെ കിടപ്പുമുറിയിലായിരുന്നു പാമ്പിനെ കണ്ടെത്തിയത്.

വീട്ടുകാരും സമീപവാസികളും ചേര്‍ന്ന് പാമ്പിനെ തല്ലിക്കൊന്നിരുന്നു. ഇതിന് മുന്‍പ് അല്‍ജോയുടെ സംസ്‌കാരം നടന്ന തിങ്കളാഴ്ച രണ്ട് തവണയായി വീടിന് പരിസരത്ത് നിന്ന് പാമ്പിനെ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും വീടിന്റെ പരിസരത്ത് തീയിടുകയും ചെയ്തിരുന്നു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam