തിരുവനന്തപുരം: ആലപ്പുഴയിൽ നവകേരള സദസിനിടെ എ.ഡി. തോമസ് എംഎൽഎ ഉൾപ്പെടെയുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻമുഖ്യമന്ത്രിയുടെ ഗൺമാൻമാർ തല്ലിയ സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചുള്ള ഉത്തരവ് ഇന്നിറങ്ങും.
എസ് ഐ ടി അന്വേഷിക്കുമെന്ന് ആദ്യ മന്ത്രിസഭ യോഗത്തിന് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ എസ് ഐ ടി യെ സംബന്ധിച്ചുള്ള ശുപാർശ ഡിജിപി, ആഭ്യന്തര വകുപ്പിന് നൽകി. ഈ ശുപാർശ ആഭ്യന്തരമന്ത്രി പരിശോധിച്ച് ഇന്ന് ഉത്തരവിറങ്ങും.
രക്ഷാപ്രവർത്തനമാണ് നടന്നത് എന്നായിരുന്നു കഴിഞ്ഞ പിണറായി വിജയൻ സർക്കാർ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട്. എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻറെ നേതൃത്വത്തിലുള്ള സംഘമായിരിക്കും അന്വേഷണം നടത്തുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
