നവകേരള മലയാളീ അസോസിയേഷൻ മുൻ പ്രസിഡന്റ് വിൻസെന്റെ ലൂക്കോസിന്റെ നിര്യാണത്തിൽ  അനുശോചിച്ചു

APRIL 17, 2024, 8:14 PM

സൗത്ത് ഫ്‌ളോറിഡ: നവകേരള മലയാളീ അസോസിയേഷൻ ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ മുൻ പ്രസിഡന്റ് വിൻസെന്റ് ലൂക്കോസ് വേലശേരിയുടെ(67)നിര്യാണത്തിൽ സംഘടന അനുശോചിച്ചു.  നവകേരളയുടെ വളർച്ചക്കും ഉന്നമനത്തിനായി പ്രവർത്തിച്ച മഹദ്‌വ്യക്തി ആയിരുന്നു വിൻസെന്റെ എന്ന് പ്രസിഡന്റ് പനങ്ങയിൽ ഏലിയാസ് അനുസ്മരിച്ചു.

സൗത്ത് ഫ്‌ളോറിഡയിലെ നിറസാന്നിധ്യമായിരുന്ന വിൻസെന്റിന്റെ വേർപാട് നവകേരളക്ക് മാത്രമല്ല മലയാളി സമൂഹത്തിനാകെ നികത്തുവാൻ ആകാത്ത വിടവാണ് സൃഷ്ട്ടിച്ചിരിക്കുന്നത് എന്ന് സെക്രട്ടറി  കുര്യൻ വർഗീസ് അനുസ്മരിച്ചു. ഇന്ത്യൻ കത്തോലിക്ക അസോസിയേഷന്റെ ആദ്യത്തെ പ്രസിഡന്റ്  നവകേരള മലയാളീ അസോസിയേഷന്റെ ശില്പികളിൽ ഒരാളും 1999 ലെ നവകേരള പ്രസിഡന്റ് , ഫോമായുടെ ആദ്യകാല പ്രവർത്തകനുമായിരുന്ന വിൻസെന്റിന്റെ നിര്യാണം നവകേരളക്ക് മാത്രമല്ല ഫോമയ്ക്കും തീരാ നഷ്ടമാണ് ഫോമാ നാഷണൽ കമ്മറ്റി അംഗം ബിജോയ് സേവ്യർ അനുശോചന സന്ദേശത്തിൽ അറിയിച്ചു.

യോഗത്തിൽ മുൻ പ്രസിഡന്റുമാരായ  ഷാന്റി വര്ഗീസ്, സജോ ജോസ് പല്ലിശേരി എന്നിവരെ കൂടാതെ സജീവ് മാത്യു, ഗോപൻ നായർ തുടങ്ങിയവരും അനുശോചിച്ചു.
കൂത്താട്ടുകുളം പുതുവേലി വേളാശ്ശേരിൽ കുടുംബമായ പരേതനായ വി.വി ലൂക്കോസിന്റെയും ഏലിക്കുട്ടിയുടെയും മകനാണ്.

vachakam
vachakam
vachakam

ഭാര്യ: ബെറ്റ്‌സി, മകൾ ക്രിസ്റ്റൽ. സഹോദരങ്ങൾ: വി എൽ സിറിയക്ക്, മേരി കോര, സോഫി ജോസ്, പരേതയായ റോസമ്മ.

പൊതുദർശനം ഏപ്രിൽ 19ന് വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മുതൽ ഒൻപത് വരെയും സംസ്‌കാര ചടങ്ങുകൾ ഏപ്രിൽ 20ന് രാവിലെ 10 നും 217 എൻഡബ്ല്യു 95 ടെറസ് കോറൽ സപ്രിംഗ്‌സ് ഔർ ലേഡി ഓഫ് ഹെൽത്ത് സിറോ മലബാർ കാത്തലിക്ക് ചർച്ചിൽ നടക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam