തിരുവനന്തപുരം: പി കെ ശ്രീമതിയെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുപ്പിക്കുന്നതില്‍ സംസ്ഥാന-കേന്ദ്ര നേതൃത്വങ്ങള്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയെന്ന് റിപ്പോർട്ടുകൾ.
കേന്ദ്ര കമ്മിറ്റിയില്‍ തുടരാന്‍ പി കെ ശ്രീമതിയ്ക്ക് പ്രായത്തിന്റെ പേരില്‍ ഇളവ് നല്‍കിയത് സംസ്ഥാന നേതൃത്വത്തിന്റെ താല്പര്യ പ്രകാരമല്ലെന്നാണ് വിവരം.
നേതൃത്വത്തില്‍ തുടരാന്‍ പി കെ ശ്രീമതി ദേശീയ നേതൃത്വത്തെ താല്പര്യം അറിയിച്ചെന്നും ബൃദ്ധാ കാരാട്ടും സുഭാഷിണി അലിയും ഇക്കാര്യം അവതരിപ്പിക്കുകയായിരുന്നുവെന്നുമാണ് സൂചന.
അതേസമയം കേന്ദ്ര കമ്മിറ്റി അംഗത്തിന് സംസ്ഥാന സെക്രട്ടറിയേറ്റില്‍ പങ്കെടുക്കാമെന്നാണ് ദേശീയ നേതൃത്വത്തിന്റെ നിലപാട്.
എന്നാല്‍ മഹിളാ അസോസിയേഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചയ്ക്ക് വരുന്ന യോഗങ്ങളില്‍ പി കെ ശ്രീമതിയെ പങ്കെടുപ്പിക്കാമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്