നായർ അസോസിയേഷൻ വിഷു ആഘോഷം പ്രൗഢഗംഭീരമായി

APRIL 26, 2025, 2:10 PM

ഷിക്കാഗോ: നായർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഷിക്കാഗോയുടെ ഈ വർഷത്തെ വിഷു ആഘോഷം ഡസ്‌പ്ലെയിൻസിലുള്ള കെ.സി.എസ് സെന്ററിൽ വച്ചു നടന്നു. കൃത്യം അഞ്ചുമണിക്കു തന്നെ വിഷു പരിപാടിക്ക് തുടക്കം കുറിച്ചു. ശ്രേയാ കൃഷ്ണന്റെ ഈശ്വര പ്രാർത്ഥനയോടു കൂടി ആരംഭിച്ച ചടങ്ങിൽ പ്രസിഡന്റ് അരവിന്ദ് പിള്ള ഏവരേയും സ്വാഗതം ചെയ്യുകയും ഈ പുതുവർഷം ഏവർക്കും സന്തോഷവും സമാധാനവും ഐശ്വര്യവും നിറഞ്ഞതാകട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.

മുതിർന്ന മെമ്പറായ എം.ആർ.സി. പിള്ളയും മറ്റു ബോർഡംഗങ്ങളും കൂടി ഭദ്രദീപം കൊളുത്തി. കൂടാതെ ഈയവസരത്തിൽ സംഘടനയുടെ സ്ഥാപക പ്രസിഡന്റായിരുന്ന എം.എൻ.സി നായരുടെ നിര്യാണത്തിൽ ഒരു മിനിറ്റ് മൗനം ആചരിച്ച് ഏവരും പ്രാർത്ഥിക്കുകയും അദ്ദേഹത്തിന്റെ വേർപാടിൽ അനുശോചിക്കുകയും ചെയ്തു.


vachakam
vachakam
vachakam

എം.ആർ.സി പിള്ള ഏവർക്കും വിഷു കൈനീട്ടം നൽകി. അസോസിയേഷൻ മെമ്പറും പ്ലയിൻഫീൽഡ് സിറ്റിയിലെ ട്രസ്റ്റിയുമായി തെരഞ്ഞെടുക്കപ്പെട്ട ശിവൻ മുഹമ്മയെ ചടങ്ങിൽ ആദരിക്കുകയും അദ്ദേഹത്തിന്റെ ഈ പുതിയ സ്ഥാനലബ്ദിയിലുള്ള സന്തോഷം അറിയിക്കുകയും ചെയ്തു. കൂടാതെ സംഘടനയുടെ പുതിയ ഭാരവാഹികളെ പ്രസിഡന്റ് പ്രഖ്യാപിക്കുകയും ചെയ്തു. ലീലാ പിള്ളയുടെ നേതൃത്വത്തിൽ വിഷുക്കണി ഒരുക്കങ്ങൾ നടത്തി.

ദീപു നായർ കലാപരിപാടികൾക്ക് നേതൃത്വം നൽകി. കൊച്ചു കലാകാരൻമാരുടെയും കലാകാരികളുടെയും വൈവിധ്യമായിരുന്ന പരിപാടികൾ ചടങ്ങിനു വളരെ ആസ്വാദകരമായി. സൗപർണിക കലാക്ഷേത്ര, ജയ്‌ലിൻ & ജയ്മി കരുണ എന്നിവരുടെ സംഘനൃത്തങ്ങൾ, സിന്ധു വിനോദിന്റെ ഓടക്കുഴൽ ഗാനം തുടങ്ങി വിവിധ കലാപരിപാടികൾ അരങ്ങേറി. സദ്യയുടെ മേൽനോട്ടം ജിതേന്ദ്ര കൈമളും രവി മുണ്ടയ്ക്കലും കൂടി നിർവ്വഹിച്ചു.


vachakam
vachakam
vachakam

മറ്റു വിവിധ പരിപാടികൾക്ക് രഘുനായർ, രവി നായർ, വിജി നായർ, ചന്ദ്രൻപിള്ള, ഗോപാൽ തുപ്പലിക്കാട്ട്, രാജഗോപാലൻ നായർ, ശോഭാ നായർ, വിജയ കൈമൾ, വിജയപിള്ള, മിനി നായർ, ഉമാ മഹേഷ്, കലാ നായർ തുടങ്ങിയവർ നേതൃത്വം നൽകി. മഹേഷ് കൃഷ്ണൻ നന്ദി രേഖപ്പെടുത്തി.

സതീശൻ നായർ

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam