നാഗൽ കീർത്തന അവാർഡ് പാസ്റ്റർ സാംകുട്ടി മത്തായിക്ക് സമ്മാനിച്ചു

JANUARY 20, 2025, 12:14 PM

ഷിക്കാഗോ: ക്രൈസ്തവ സാഹിത്യ അക്കാദമി പ്രഖ്യാപിച്ച വി. നാഗൽ കീർത്തന അവാർഡ് പാസ്റ്റർ സാംകുട്ടി മത്തായി ഷിക്കാഗോയിൽ നടന്ന ചടങ്ങിൽ വച്ച് ഏറ്റുവാങ്ങി. ഷിക്കാഗോ ഗോസ്പൽ മീഡിയ അസോസിയേഷൻ സംഘടിപ്പിച്ച ചടങ്ങിൽ വച്ച് രക്ഷാധികാരി കെ.എം. ഈപ്പൻ അവാർഡ് സമ്മാനിച്ചു. സി.ജി.എം.എ. ജനറൽ സെക്രട്ടറി കുര്യൻ ഫിലിപ്പ് മംഗള പത്രം നൽകി. ജെയിംസ് ജോസഫ് അവാർഡ് ജേതാവിനെ സദസ്സിന് പരിചയപ്പെടുത്തി. എഫ്.പി.സി.സിയുടെ ഉപഹാരം കൺവീനർ ഡോ. വില്ലി ഏബ്രഹാം നൽകി. പ്രശസ്ത സാഹിത്യകാരൻ റവ. ജോർജ് മാത്യു പുതുപ്പള്ളി അച്ചൻ മുഖ്യാതിഥിയായിരുന്നു. സി.ജി.എം.എ പ്രസിഡന്റ് ഡോ. അലക്‌സ് ടി. കോശി, വൈസ് പ്രസിഡന്റ് ഡോ. ടൈറ്റസ് ഈപ്പൻ, ജോയിന്റ് സെക്രട്ടറി ഡോ. ബിജു ചെറിയാൻ, ട്രഷറർ ജോൺസൺ ഉമ്മൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.


ആത്മചൈതന്യം പകരുന്ന 150ൽപരം ഗാനങ്ങൾ ക്രൈസ്തവ ഗാനസാഹിത്യത്തിന് നൽകിക്കൊടുത്ത പാസ്റ്റർ സാംകുട്ടിയുടെ സംഭാവന വിലമതിക്കാനാവാത്തതാണെന്ന് സമ്മേളനം വിലയിരുത്തി. മുതിർന്ന പാസ്റ്റർമാരായ റവ. പി.വി. കുരുവിള, റവ. ജോസഫ് കെ. ജോസഫ്, റവ. പി.സി. മാമൻ, റവ. ജോർജ് കെ. സ്റ്റീഫൻസൺ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. ഐ.പി.സി ഹെബ്രോൻ ഗോസ്പൽ സെന്ററിൽ ജനുവരി 18ന് നടന്ന സമ്മേളനത്തിൽ നിരവധി ദൈവദാസന്മാരും വിശ്വാസികളും പങ്കെടുത്തു. ക്രൈസ്തവ സാഹിത്യ അക്കാഡമിയുടെ പ്രസിഡന്റായി ടോണി വി. ചെവുക്കാരനും ജനറൽ സെക്രട്ടറിയായി സജി മത്തായി കാതെട്ടും പ്രവർത്തിക്കുന്നു.

vachakam
vachakam
vachakam


കുര്യൻ ഫിലിപ്പ്‌

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam