കോയമ്പത്തൂർ: സോഷ്യൽമീഡിയയിൽ വൈറലാക്കാം എന്ന യുട്യൂബറുടെ വാക്കുകേട്ട് കഴുത്തിലെ പുലിനഖത്തിന്റെ കഥ പറഞ്ഞയാളെ വനംവകുപ്പ് അറസ്റ്റ് ചെയ്തു.
കോയമ്പത്തൂർ രാമനാഥപുരത്തെ വ്യവസായി ബാലകൃഷ്ണനാണു വിഡിയോ കാരണം അറസ്റ്റിലായത്.
ദിവസങ്ങൾക്കു മുൻപ് കോയമ്പത്തൂരിലെ സ്വകാര്യ ചടങ്ങിനിടെ, ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ യുവാവ് ബാലകൃഷ്ണനെ പരിചയപ്പെടുകയായിരുന്നു. നാട്ടുരാജാവ് പോലുള്ള താങ്കളെ വിഡിയോയിലൂടെ പ്രശസ്തനാക്കാമെന്ന വാക്ക് കേട്ടാണ് കഴുത്തിലണിഞ്ഞിട്ടുള്ള പുലിനഖങ്ങളുള്ള മാല വിഡിയോയിൽ കാണിച്ചത്.
വേട്ടയാടിയതല്ലെന്നും ആന്ധ്രപ്രദേശിൽനിന്നു വിലയ്ക്കു വാങ്ങിയാണെന്നും വിഡിയോയിൽ പറയുന്നുണ്ട്.
വിഡിയോ വൈറലായതോടെ കോയമ്പത്തൂർ വനം വകുപ്പ് അധികൃതർ ബാലകൃഷ്ണന്റെ വീട്ടിൽ പരിശോധന നടത്തി. പരിശോധനയിൽ മാൻ കൊമ്പുകളും കണ്ടെത്തി. തുടർന്ന് ശനിയാഴ്ച വിളിച്ചുവരുത്തി ചോദ്യം ചെയ്ത് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്