വിവേക് രാമസ്വാമിക്കും ഉഷ വാൻസിനും നേരെയുള്ള വംശീയ അധിക്ഷേപം: റോ ഖന്ന ശക്തമായി അപലപിച്ചു

DECEMBER 27, 2025, 12:30 AM

വാഷിംഗ്ടൺ ഡി.സി : ഇന്ത്യൻ വംശജരായ നേതാക്കൾക്കെതിരെ തീവ്ര വലതുപക്ഷ നിരീക്ഷകൻ നിക്ക് ഫ്യൂന്റസ് നടത്തുന്ന വംശീയ അധിക്ഷേപങ്ങളെ ശക്തമായി അപലപിച്ച് ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം റോ ഖന്ന. വിവേക് രാമസ്വാമിയുടെ ഹിന്ദു വിശ്വാസത്തെയും രണ്ടാം പ്രഥമ വനിത ഉഷ വാൻസിന്റെ ഇന്ത്യൻ പാരമ്പര്യത്തെയും ലക്ഷ്യം വച്ചുള്ള ഫ്യൂന്റസിന്റെ പരാമർശങ്ങൾ ഭയാനകമാണെന്ന് റോ ഖന്ന പറഞ്ഞു.

വിവേക് രാമസ്വാമി ഒഹായോ ഗവർണറായാൽ ഗവർണറുടെ ഔദ്യോഗിക വസതിയിൽ ക്രിസ്തുമസ് ആഘോഷങ്ങൾ ഉണ്ടാകില്ലെന്നും പകരം ദീപാവലിയായിരിക്കും ആഘോഷിക്കുകയെന്നും ഫ്യൂന്റസ് ആക്ഷേപിച്ചിരുന്നു. വിവേക് രാമസ്വാമിയെ 'ആങ്കർ ബേബി' എന്ന് വിളിച്ച് അധിക്ഷേപിച്ച ഫ്യൂന്റസ്, അദ്ദേഹം ക്രിസ്ത്യാനി അല്ലാത്തതിനാൽ ഗവർണർ പദവിക്ക് അർഹനല്ലെന്നും വാദിച്ചു.

'വിവേക് രാമസ്വാമി ഹിന്ദുവായതിന്റെയും ഇന്ത്യൻ പാരമ്പര്യമുള്ളതിന്റെയും പേരിൽ അദ്ദേഹത്തിനെതിരെ പ്രചാരണം നടത്തുന്നത് ഭയാനകമാണ്. നിന്റെ ഈ വിദ്വേഷത്തെ ഞാൻ തള്ളിക്കളയുന്നു,' എന്ന് റോ ഖന്ന എക്‌സിൽ കുറിച്ചു. തന്റെ കുടുംബമടക്കം പല ഹിന്ദു അമേരിക്കക്കാരും ക്രിസ്തുമസ് ആഘോഷിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ ഭാര്യ ഉഷ വാൻസിനെതിരെയും ഫ്യൂന്റസ് നേരത്തെ വംശീയ പരാമർശങ്ങൾ നടത്തിയിരുന്നു. ഇതിനെതിരെ ജെ.ഡി. വാൻസും വിവേക് രാമസ്വാമിയും നേരത്തെ രംഗത്തെത്തിയിരുന്നു.

2026ലെ ഒഹായോ ഗവർണർ തിരഞ്ഞെടുപ്പിൽ വിവേക് രാമസ്വാമിയെ തോൽപ്പിക്കുന്നത് വഴി 2028ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജെ.ഡി. വാൻസിന് മുന്നറിയിപ്പ് നൽകുകയാണ് തന്റെ ലക്ഷ്യമെന്നും ഫ്യൂന്റസ് അവകാശപ്പെട്ടു.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam