തിരുവനന്തപുരം: ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും തിരുവാഭരണം മുൻ കമ്മീഷണറുമായ എൻ വാസുവിനെ അറസ്റ്റ് ചെയ്യാൻ എസ്‌ഐടി നീക്കം.
വാസുവിനെതിരെ കൃത്യമായ തെളിവുകൾ ലഭിച്ച പശ്ചാത്തലത്തിലാണ് നീക്കം.
ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളി മോഷ്ടിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് വാസുവിനെ അറസ്റ്റ് ചെയ്യാൻ എസ്‌ഐടി ഒരുങ്ങുന്നത്.
കേസിലെ പ്രതികളുടെ മൊഴിയും വാസുവിന് എതിരാണ്. ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളിയിലെ സ്വർണം ചെമ്പെന്ന് രേഖപ്പെടുത്തിയത് വാസുവിന്റെ നിർദേശപ്രകാരമാണെന്നാണ് എസ്‌ഐടിക്ക് ലഭിച്ചിരിക്കുന്ന വിവരം.
തെളിവുകൾ നിരത്തി വാസുവിനെ വീണ്ടും ചോദ്യം ചെയ്യാനാണ് എസ്‌ഐടി തീരുമാനം. ഇതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയേക്കും. കേസിൽ മൂന്നാം പ്രതിയായാണ് വാസുവിനെ ചേർത്തിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
