കരുനാഗപ്പള്ളി: കരുനാഗപ്പള്ളി വവ്വാക്കാവിലെ പെട്രോൾ പമ്പിൽ ഓൾട്ടോ കാറുമായി യുവാവ് അഭ്യാസ പ്രകടനം നടത്തിയ സംഭവത്തിൽ അന്വേഷണം.
ഇയാൾക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മോട്ടോർവാഹന വകുപ്പ് വ്യക്തമാക്കി.
നീല നിറത്തിലുള്ള മാരുതി ആൾട്ടോ കാറിലെത്തിയ യുവാവാണ് പെട്രോൾ പമ്പിനുള്ളിൽ കുറച്ച് നേരത്തേക്ക് ഭീതി നിറച്ചത്. സംഭവത്തിൻറെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. കാറിൽ ഇന്ധനം നിറച്ചശേഷമാണ് യുവാവ് കാറുമായി പമ്പിൽ വട്ടംചുറ്റിയത്. പിന്നീട് വേഗത്തിൽ കാറുമായി ഓടിച്ച് പോവുകയായിരുന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് പമ്പിനുള്ളിൽ കാർ വട്ടം കറക്കി യുവാവ് പരിഭ്രാന്തി പരത്തിയത്. പെട്രോൾ അടിക്കാനെത്തിയ യാത്രക്കാരും ജീവനക്കാരുമടക്കം നിരവധി പേർ പമ്പിൽ ഉണ്ടായിരുന്ന സമയത്തായിരന്നു യുവാവിൻറെ പരാക്രമം. ഹോൺ മുഴക്കിക്കൊണ്ട് കാർ പമ്പിനുള്ളിൽ അപകടരനായ രീതിയിൽ വട്ടം ചുറ്റുകയായിരുന്നു.
അപകടകരമായ രീതിയിൽ കാറോടിച്ച് അഭ്യാസം നടത്തിയ യുവാവിനെതിരെ മോട്ടോർവാഹന വകുപ്പ് അന്വേഷണം തുടങ്ങി. യുവാവിന്റെ ഡ്രൈവിങ് ലൈസൻസിന്റെ വിശദാംശങ്ങൾ ശേഖരിച്ചു. വാഹനത്തിന്റെ വിവരങ്ങളും ശേഖരിച്ചുവരികയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്