കോഴിക്കോട്: ചോദ്യപേപ്പർ ചോർച്ച കേസിൽ പ്രതിയായ മുഹമ്മദ് ഷുഹൈബിന്റെ പിതാവും ഒളിവിലെന്ന് സംശയം. ഷുഹൈബിന്‍റെ വീട് അടച്ചിട്ട നിലയിലാണ്.
രണ്ട് ദിവസം മുൻപ് ഷുഹൈബിന്‍റെ വീട്ടിലെത്തിയ ക്രൈംബ്രാഞ്ച് സംഘത്തിന് പിതാവിനെ കാണാൻ കഴിഞ്ഞില്ല. ഫോണിലും ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്ന് ക്രൈംബ്രാഞ്ച് പറയുന്നു.
ചോദ്യപേപ്പർ ചോർച്ചാ കേസിൽ എംഎസ് സൊലൂഷ്യൻസ് ഉടമ ഷുഹൈബിന് മുൻകൂർ ജാമ്യം നിഷേധിച്ചിരുന്നു.
ക്രിമിനൽ ഗൂഢാലോചന, വിശ്വാസവഞ്ചന തുടങ്ങിയ വകുപ്പുകൾ ചേർത്താണ് ഷുഹൈബിനെതിരെ കേസെടുത്തിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്