ആലപ്പുഴ: പന്ത്രണ്ടുകാരിയായ ദളിത് പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ 58കാരൻ അറസ്റ്റിൽ.
പെൺകുട്ടിയുടെ മടിയിലിരുന്ന അനുജനായ കുഞ്ഞിനെ എടുത്ത് ഓമനിക്കാനെന്ന പേരിൽ സമീപിച്ച ശേഷം ഇയാൾ പെൺകുട്ടിയുടെ ശരീരഭാഗങ്ങളിൽ സ്പർശിക്കുകയായിരുന്നു.
രക്ഷിതാക്കളോടൊപ്പം മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനിലെത്തി പെൺകുട്ടി വിവരം പറഞ്ഞപ്പോൾ കേസെടുക്കുകയായിരുന്നു.
മണ്ണഞ്ചേരി പഞ്ചായത്തിൽ പൊന്നാട് വടകാരിവെളി വീട്ടിൽ സുഭാഷ് ചന്ദ്രബോസാണ് അറസ്റ്റിലായത്.
പൊലീസ് കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ പ്രതി ഇന്ന് പൊന്നാടിലുള്ള വീട്ടിൽ രഹസ്യമായി എത്തിയപ്പോൾ പൊലീസ് പിടികൂടുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്