തിരുവനന്തപുരം: സിപിഐഎം പ്രവർത്തകനായ അശോകൻ കൊലപാതകക്കേസിൽ എട്ട് ആർഎസ്എസ് പ്രവർത്തകർ കുറ്റക്കാരെന്ന് വിധിച്ച് കോടതി.
തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. എട്ട് പേരെ വെറുതെ വിടുകയും ചെയ്തു.
സംഭവം നടന്ന് പതിനൊന്ന് വർഷത്തിന് ശേഷമാണ് വിധി വരുന്നത്. പ്രധാനപ്രതി ശംഭു പലിശയക്ക് പണം നൽകിയത് ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് കാരണം. അമ്പലത്തിൽ കാല ജംഗ്ഷനിൽ വെച്ചാണ് കൊലപാതകം ഉണ്ടായത്.
ശിക്ഷാവിധി തിങ്കളാഴ്ച പുറപ്പെടുവിക്കുമെന്ന് കോടതി അറിയിച്ചു. 2013 മെയ് അഞ്ചിനാണ് സിപിഐഎം പ്രവർത്തകനായ അശോകൻ കൊല്ലപ്പെട്ടത്.
19 പ്രതികളിൽ ഒരാൾ മരിക്കുകയും രണ്ട് പേർ മാപ്പുസാക്ഷികൾ ആവുകയും ചെയ്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്