അലുവ അതുൽ കൊലപാതകം: പ്രതികൾ സഞ്ചരിച്ച വാഹനം തിരുവനന്തപുരം ജില്ലയിലേക്ക് കടന്നു 

MARCH 14, 2026, 9:56 AM

തിരുവനന്തപുരം: ഗുണ്ടാനേതാവ് അലുവ അതുലിനെ കൊലപ്പെടുത്തിയ പ്രതികൾ സഞ്ചരിച്ച വാഹനം തിരുവനന്തപുരം ജില്ലയിലേക്ക് കടന്നുവെന്ന് വിവരം. 

പ്രതികൾ വാഹനം മാറി സഞ്ചരിക്കുന്നുവെന്നാണ് വിവരം. കൊല നടത്തുമ്പോഴുണ്ടായ വാഹനമല്ല കടന്നുപോയതെന്നാണ് സൂചന. 

അയിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ നിരീക്ഷണകാമറകളിൽ പ്രതികൾ സഞ്ചരിച്ചതെന്ന് കരുതുന്ന വാഹനത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞു.

vachakam
vachakam
vachakam

വർക്കലയിലെ നിരീക്ഷണ കാമറകളും പൊലീസ് പരിശോധിച്ചുവരികയാണ്. റിസോർട്ടുകൾ കേന്ദ്രീകരിച്ചും പരിശോധന കർശനമാക്കിയിരിക്കുകയാണ്.

അതേസമയം, കൊലപാതകത്തിൽ മൂന്ന് പേരെ പ്രതിചേർത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്. ബ്ലാക്ക് വിഷ്ണു, മണ്ണെണ്ണ നൗഫൽ, ഹുസ്സൈൻ എന്നിവരെയാണ് പ്രതിചേർത്തത്. കണ്ടാലറിയുന്ന രണ്ട് പേരെക്കൂടി പ്രതിപ്പട്ടികയിൽ ചേർക്കും. അലുവ അതുൽ പൊലീസ് സ്റ്റേഷനിൽ ഒപ്പ് രേഖപ്പെടുത്തി പോകുന്ന വഴിക്കാണ് ആക്രമണം നടന്നത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam