പി വി അൻവറിന്റെ യുഡിഎഫ് പ്രവേശനം തള്ളാതെ കെ മുരളീധരൻ

JANUARY 10, 2025, 1:18 AM

തിരുവനന്തപുരം:  യുഡിഎഫ് പിവി അൻവറിനെ സ്വീകരിക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ നിലനിൽക്കെ അഭ്യൂഹങ്ങൾ തള്ളാതെ കെ മുരളീധരൻ.

 അൻവറിന് മുൻപിൽ വാതിൽ കൊട്ടിയടച്ചിട്ടില്ലെന്നും പാർട്ടി മുന്നണിയുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും കെ മുരളീധരൻ പറഞ്ഞു. 

 കോൺഗ്രസിൽ മുഖ്യമന്ത്രി പദത്തിനുള്ള ചർച്ചകൾ സജീവമായിരിക്കെ, 2026 ആരും അജണ്ട ആക്കിയിട്ടില്ല എന്നും 2025ലെ തദ്ദേശ തിരഞ്ഞെടുപ്പാണ് നിലവിൽ ലക്ഷ്യമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. 

vachakam
vachakam
vachakam

കഴിഞ്ഞ ദിവസം മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയും 2025ലെ തദ്ദേശ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി പ്രവർത്തിക്കണമെന്ന് പാർട്ടി നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു.

അധികം എടുത്തുചാടരുത് എന്നും തദ്ദേശ തിരഞ്ഞെടുപ്പിൽ സീറ്റുകൾ തൂത്തുവാരണമെന്നും എ കെ ആന്റണി പറഞ്ഞിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam