അമ്മയെയും മക്കളെയും തട്ടിക്കൊണ്ടുപോയി: രക്ഷപ്പെടുത്തിയതെന്ന് മകൻ, അറസ്റ്റുമായി പോലീസ്

MAY 12, 2026, 12:11 AM

ന്യൂയോർക്ക്: ന്യൂയോർക്കിൽ അമ്മയെയും രണ്ട് ചെറിയ മക്കളെയും തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മകൻ ഉൾപ്പെടെ നാലുപേർ പിടിയിലായി. 54 വയസ്സുകാരിയായ മൗന ഒമർ സാലിഹ് അലി, 7ഉം 9ഉം വയസ്സുള്ള കുട്ടികൾ എന്നിവരെയാണ് ശനിയാഴ്ച പെരിന്റണിലെ താമസസ്ഥലത്തുനിന്ന് കാണാതായത്.

മൗനയുടെ മുതിർന്ന മകൻ ഒമർ സാലിഹ് (30), സുഹൃത്തുക്കളായ ഗാമിൽ അഹമ്മദ്, ഡാജൂർ പോൾ, അമർ അബ്ദുള്ള ഖാസിം എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടികളെ യെമനിലേക്ക് കടത്താനായിരുന്നു പ്രതികളുടെ നീക്കമെന്നും, ചൈൽഡ് പ്രൊട്ടക്റ്റീവ് സർവീസിൽ നിന്നും മറ്റ് ബന്ധുക്കളിൽ നിന്നും ഇവരെ ഒളിപ്പിക്കാനാണ് ശ്രമിച്ചതെന്നും പോലീസ് ആരോപിക്കുന്നു.

ഇതൊരു തട്ടിക്കൊണ്ടുപോകലല്ല, മറിച്ച് 'രക്ഷപ്പെടുത്തൽ' ആണെന്നാണ് ഒമറിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്. തന്നെ സഹായിക്കണമെന്നും പോലീസ് സഹായം വേണമെന്നും ആവശ്യപ്പെട്ട് ഒമ്പത് വയസ്സുകാരൻ പ്ലേസ്റ്റേഷൻ 5 (PS5) വഴി സന്ദേശം അയച്ചിരുന്നതായി മകൻ അവകാശപ്പെടുന്നു.

vachakam
vachakam
vachakam

കാണാതായ അമ്മയെയും മക്കളെയും സുരക്ഷിതരായി കണ്ടെത്തി. പ്രതികൾക്കെതിരെ രണ്ടാം ഡിഗ്രി തട്ടിക്കൊണ്ടുപോകൽ കുറ്റം ചുമത്തിയിട്ടുണ്ട്. മകൻ ഒമറിനെ ജിപിഎസ് നിരീക്ഷത്തോടെ വീട്ടിൽ തുടരാൻ കോടതി അനുവദിച്ചു.

ഭാഷാപരമായ ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ കുട്ടികളുടെ സ്‌കൂൾ, ആരോഗ്യ കാര്യങ്ങളിൽ അമ്മയെ സഹായിച്ചിരുന്നത് മകൻ ഒമറായിരുന്നുവെന്നും നിയമപരമായ രേഖകൾ തന്റെ കൈവശമുണ്ടെന്നും ഇയാൾ വാദിക്കുന്നു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.

പി.പി.  ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam