ചെന്നൈ: വിവാഹമോചനക്കേസുകൾ കൂടാൻ കാരണം മൊബൈൽ ഫോൺ ഉപയോഗമാണെന്ന് മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ വ്യക്തമാക്കി.മദ്രാസ് ഐ.ഐ.ടി.യിൽ ഒരു പുസ്തക പ്രകാശനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാങ്കേതികവിദ്യയെ അമിതമായി ആശ്രയിക്കുന്നത് വ്യക്തിബന്ധങ്ങളിൽ വിള്ളൽ വീഴാൻ കാരണമാകുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വിവാഹമോചനക്കേസുകൾ പെരുകുന്നതിന് മൊബൈൽ ഫോണുകൾ കാരണമായിട്ടുണ്ടെന്ന് അഭിഭാഷകനെന്ന നിലയിലും ജഡ്ജി എന്ന നിലയിലുമുള്ള വർഷങ്ങളുടെ അനുഭവത്തിൽനിന്ന് പറയാനാവും.
ആയതിനാൽ, വിവാഹജീവിതത്തിൽ താളപ്പിഴകൾ ഒഴിവാക്കുന്നതിന് ആരോഗ്യകരമായ ആശയവിനിമയവും സുതാര്യതയും ഉറപ്പുവരുത്തണമെന്നും ജസ്റ്റിസ് സ്വാമിനാഥൻ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
