കോഴിക്കോട്: മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി. വീണയുടെ പങ്കുതേടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോഴിക്കോട്ടെ വിവിധ സ്ഥാപനങ്ങളില്‍ പരിശോധന ശക്തമാക്കിയതോടെ, വീണയുടെ പാര്‍ട്‌നര്‍ഷിപ് സ്ഥാപനമായ ലേക്കര്‍ ഇന്ത്യ കോര്‍പ് വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു.
കഴിഞ്ഞ മെയ് 27 ന് വീണയുടെ വസതിയില്‍ നടത്തിയ റെയ്ഡില്‍ ലഭിച്ച രേഖകളെത്തുടര്‍ന്നാണ് ഇത്തരമൊരു സ്ഥാപനം പ്രവര്‍ത്തിക്കുന്ന വിവരങ്ങള്‍ പുറത്തറിഞ്ഞത്. ഇ.ഡി കണ്ടെത്തിയ വിവരങ്ങള്‍ അനുസരിച്ച് ലേക്കര്‍ ഇന്ത്യ കോര്‍പിന്റെ അക്കൗണ്ടില്‍ 15,57,414 രൂപയുടെ സാമ്പത്തിക ഇടപാടുകള്‍ നടന്നതായി വ്യക്തമായിട്ടുണ്ട്. 2023 ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ സ്ഥാപനം പാര്‍ട്‌നര്‍ഷിപ് അടിസ്ഥാനത്തിലാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വീണയുടെ പേരില്‍ തന്നെയാണ് ഇതിന്റെ റജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്.
പന്തീരാങ്കാവ് മണക്കടവ് റോഡിലെ കൊടല്‍ നടക്കാവിലുള്ള (7/451) മേല്‍വിലാസത്തിലാണ് ഈ സ്ഥാപനം റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രേഖകള്‍ പ്രകാരം ഓഫിസ്, വെയര്‍ഹൗസ്, ഡിപ്പോ, റീട്ടെയ്ല്‍ ബിസിനസ്, ഹോള്‍സെയ്ല്‍ ബിസിനസ് എന്നിവയാണ് പ്രധാന പ്രവര്‍ത്തന മേഖലകളായി നല്‍കിയിട്ടുള്ളതെങ്കിലും, മെഡിക്കല്‍ ഉപകരണങ്ങളുടെ വിതരണമാണ് ഇവിടെ പ്രധാനമായും നടക്കുന്നതെന്ന് ഇ.ഡി നടത്തിയ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. കേസില്‍ തുടരന്വേഷണം ശക്തമാക്കുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
