കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും മൊബൈൽ ഫോണും ലഹരിവസ്തുക്കളും പിടികൂടി.
ജയിലിനുള്ളിൽ മൊബൈൽ ഫോണുകളും ലഹരിവസ്തുക്കളും തുടർച്ചയായി കണ്ടെത്തുന്നത് ആശങ്ക ഉയർത്തുന്നുണ്ട്. ഈ മാസം മാത്രം നാലു തവണയാണ് ജയിലിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മൊബൈൽ ഫോണുകൾ പിടിച്ചെടുത്തത്. എന്നാൽ ഇവ ജയിലിനുള്ളിൽ എങ്ങനെ എത്തുന്നുവെന്നോ ആരാണ് എത്തിക്കുന്നതെന്നോ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നാണ് വിവരം.
ഇപ്പോൾ ഹാഷിഷ് ഓയിൽ ആണെന്ന് സംശയിക്കുന്ന ലഹരിവസ്തുവാണ് തടവുകാരനിൽ നിന്ന് കണ്ടെത്തിയത്. ജയിലിലെ ആറാം ബ്ലോക്കിന് മുന്നിലുള്ള കെട്ടിടത്തിൽ നടത്തിയ പരിശോധനയിലാണ് സിം കാർഡ്, മൊബൈൽ ഫോൺ, ബാറ്ററി, ചാർജർ എന്നിവ പിടിച്ചെടുത്തത്.
തടവുകാരന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ ബോട്ടിൽ കണ്ടെത്തിയത്. ഇതിലെ വസ്തു ഹാഷിഷ് ഓയിൽ ആണോയെന്ന് സ്ഥിരീകരിക്കാൻ ശാസ്ത്രീയ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി തുടർച്ചയായി മൊബൈൽ ഫോണുകളും ലഹരിവസ്തുക്കളും പിടിച്ചെടുത്തിട്ടും ഇവ ജയിലിനുള്ളിൽ എത്തുന്ന വഴിയും പിന്നിലെ ഉറവിടവും കണ്ടെത്താൻ കഴിയാത്തത് ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
